728-pixel-x-90-2-learn
728-pixel-x-90
<< >>

അമൃതാന്ദമയി മഠത്തിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഗെയില്‍ ട്രെഡ് വെലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അമൃതാന്ദമയി മഠത്തിനെതിരെ കേസെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച് അഡ്വ.ദീപക് പ്രകാശ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി  തള്ളി. കേസെടുക്കാത്തതിന് ഡി.ജി.പി കെഎസ് ബാലസുബ്രഹ്മണ്യം മുന്‍ ആഭ്യന്തരസെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ adv_deepak_prakash_bigദേവേഷ് കുമാര്‍ തെഹര എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നായിരുന്നു ആവശ്യം.

മാനഭംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്വമേധയാ കേസെടുക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.എന്നാല്‍ രാജ്യത്ത് ഈ രീതിയിലുള്ള നൂറു കണക്കിന് സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവയിലൊക്കെ സുപ്രീം കോടതി ഇടപെടുക എന്നത് പ്രായോഗികമല്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജി കോടതി തള്ളിയത്.എന്നാല്‍ ഹര്‍ജിക്കാര്‍ക്ക് കീഴ്ക്കോടതികളിലോ നിയമം അനുവദിക്കുന്ന ഇതര ഫോറങ്ങളിലോ ഈ വിഷയം വീണ്ടും ഉന്നയിച്ചു നീതി തേടാവുന്നതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഡ്വ.വേണുഗോപാല്‍ അടക്കമുള്ള അതിശക്തമായ ഒരു അഭിഭാഷകനിര കോടതിയില്‍ ഹജാരായി.ഇരുപതു വര്ഷം മുന്‍പ് നടന്നുവെന്ന് ആരോപിക്കപെടുന്ന ഒരു സംഭവത്തില്‍ കേവലം ഒരു പുസ്തകത്തിലെ പരമാര്‍ശങ്ങള്‍ മാത്രം മുന്‍നിര്‍ത്തി മഠത്തിനെതിരെ കേസെടുക്കാനവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ശക്തമായ നിലപാടെടുക്കുകയായിരുന്നു.ഫലത്തില്‍ മഠത്തിനു അനുകൂലമായ ഒരു നിലപാടാണ് കേരള സര്‍ക്കാര്‍ കൈക്കൊണ്ടത്.തുടര്‍ നടപടികളെക്കുറിച്ച് അഡ്വ.ദീപക് പ്രകാശ്‌ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.അമൃതാനന്ദമയി മഠത്തിനും അനുയായിവൃന്ദത്തിനും ഒട്ടേറെ ആശ്വാസം പകരുന്നതാണ് സുപ്രീം കോടതിയുടെ നടപടി.

INDIANEWS24 DELHI

Leave a Reply