728-pixel-x-90-2-learn
728-pixel-x-90
<< >>

അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കണമെന്ന്

കൊല്ലം: ഗെയില്‍ ട്രേഡ്വേല്‍ എന്ന വിദേശവനിതയുടെ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി രണ്ട് അഭിഭാഷകര്‍ രംഗത്ത്‌. ഡിജിപിക്കും കരുനാഗപ്പള്ളി പോലീസിനും ഇവര്‍ പരാതി നല്‍കി. സുപ്രീംകോടതി അഭിഭാഷകനായ ദീപക് പ്രകാശ്‌, ഹൈക്കോടതി അഭിഭാഷകനായ കെ പി പ്രദീപ്‌ എന്നിവരാണ്‌ പരാതി നല്‍കിയത്.

അമൃതാനന്ദമയി മഠത്തില്‍ സാമ്പത്തികത്തട്ടിപ്പ്, സ്ത്രീപീഡനം തുടങ്ങിയ കാര്യങ്ങള്‍ നടക്കുന്നതായി മഠത്തിലെ മുന്‍ അന്തേവാസിയായ ട്രേഡ്വേല്‍ തന്‍റെ പുസ്തകത്തില്‍ പറഞ്ഞിരുന്നു. താന്‍ പലതവണ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലും അവര്‍ നടത്തിയിട്ടുണ്ട്.ഇവയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

 

One Response to അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കണമെന്ന്

  1. Sebastian Vattamattam Reply

    February 24, 2014 at 8:01 AM

    Yes, it must be done.

Leave a Reply