728-pixel-x-90-2-learn
728-pixel-x-90
<< >>

അമൃതാനന്ദമയി മഠത്തിനെതിരെ മുന്‍ ശിഷ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

മെല്‍ബണ്‍: അമൃതാനന്ദമയി മഠത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി 20 വര്‍ഷം അമൃതാനന്ദമയിയുടെ പേര്‍സണല്‍ അസിസ്റ്റന്റ്റ് ആയിരുന്ന ഓസ്ട്രേലിയന്‍ വനിതയുടെ പുസ്തകം. ഓസ്ട്രേലിയക്കാരി ഗെയ്ല്‍ ട്രേഡ്വെല്‍ എഴുതിയ ‘വിശുദ്ധ നരകം: വിശ്വാസത്തിന്‍റെയും ആരാധനയുടെയും ശുദ്ധ ഭ്രാന്തിന്‍റെയും ഓര്‍മ്മക്കുറിപ്പ്’ [ “Holy Hell: A Memoir of Faith, Devotion, and Pure Madness”] എന്ന പുസ്തകം സോഷ്യല്‍ മീഡിയകളില്‍ സജീവചര്‍ച്ചയായിട്ടുണ്ട്. അമൃതാനന്ദമയി മഠത്തില്‍ ഗായത്രി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ട്രേഡ്വെലിന്‍റെ വെളിപ്പെടുത്തലുകളെക്കുറിച്ച് മഠം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആത്മീയാന്വേഷണത്തിന്‍റെ ഭാഗമായാണ് ചെറുപ്രായത്തില്‍  തന്നെ ഇന്ത്യയില്‍ വന്നതെന്ന് ട്രേഡ്വെല്‍ പറയുന്നു. 21-ആം വയസില്‍ അമൃതാനന്ദമയിയുടെ പേര്‍സണല്‍ അസിസ്റ്റന്റായി. 20 വര്‍ഷം ഈ തസ്തികയില്‍ തുടര്‍ന്നു. ഇതിനിടെ മലയാളം പഠിച്ചു. ആദ്യനാളുകള്‍ ആനന്ദകരമായിരുന്നു. എന്നാല്‍, മഠം ഒരു സാമ്രാജ്യമായി വികസിച്ചതോടെ സാഹചര്യങ്ങള്‍ മാറി. തട്ടിപ്പുകളും വെട്ടിപ്പുകളും ലൈംഗിക പീഡനങ്ങള്‍ പോലും പതിവായി. ഒടുവില്‍ മനംമടുത്ത് താന്‍ ഓസ്ട്രേലിയയിലേക്ക് മടങ്ങുകയായിരുന്നു എന്ന് ട്രേഡ്വെല്‍ പറയുന്നു. 1999 നവംബറിലാണ് ട്രേഡ്വെല്‍ തിരിച്ചുപോയത്.

വിദേശത്ത് നിന്ന് കിട്ടുന്ന പണം സ്വര്‍ണാഭരണങ്ങള്‍ ആക്കി സഹചാരികളെ ഉപയോഗിച്ച് ഒളിച്ചുകടത്താറുണ്ട്  എന്നാണ് ട്രേഡ്വെല്ലിന്‍റെ പുസ്തകത്തില്‍ പറയുന്നത്. ചെറിയ തെറ്റുകള്‍ക്ക് പോലും ഞാന്‍ മര്‍ദിക്കപ്പെട്ടിട്ടുണ്ട്. സഹായികളെ അമൃതാനന്ദമയി മര്‍ദിക്കുകയും കടിക്കുക പോലും ചെയ്യാറുണ്ടായിരുന്നെന്ന് ട്രേഡ്വെല്‍ ആരോപിക്കുന്നു.

അമൃതാനന്ദamruthaമയി മഠം ലൈംഗിക അരാജകത്വത്തിന്‍റെ കേന്ദ്രമായിരുന്നു എന്നും ട്രേഡ്വേല്‍ പറയുന്നു. അമ്മയുമായി ഏറെ അടുപ്പമുള്ള ഒരു സ്വാമി തന്നെ പലതവണ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നും ട്രേഡ്വെലിന്‍റെ പുസ്തകത്തില്‍ ഉണ്ട്.

ട്രേഡ്വെല്ലിന്‍റെ പുസ്തകം ആമസോണ്‍.കോം ആണ് വില്‍ക്കുന്നത്. പുസ്തകരൂപത്തില്‍ [ paperback edition] 14.40  ഡോളര്‍ ആണ് വില. ‘ ’99ല്‍  നാട്ടിലേക്കു മടങ്ങിയ ശേഷം ഈ വെളിപ്പെടുത്തലുകള്‍ക്ക് ട്രേഡ്വെല്‍ 1 5 വര്‍ഷം  വൈകിയത് എന്തുകൊണ്ടെന്ന് വ്യക്തമല്ല.

2 Responses to അമൃതാനന്ദമയി മഠത്തിനെതിരെ മുന്‍ ശിഷ്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  1. ps thomas Reply

    February 18, 2014 at 3:04 PM

    truth will survive

  2. Sindhu Reply

    February 18, 2014 at 5:01 PM

    It is also a type of business.god for sale.why only one reacted!!!!!suspecious?????if she was suffering why she worked there for 20 yrs!!!!

Leave a Reply