728-pixel-x-90-2-learn
728-pixel-x-90
<< >>

അമീര്‍ഖാന് പകരം ദീപിക പദുക്കോണ്‍ ?

ബോളീവുഡ് സൂപ്പര്‍സ്റാര്‍ ദീപിക പദുക്കോണ്‍ ശീതളപാനീയ കമ്പനിയായ കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസഡറായേക്കും. പ്രതിവര്‍ഷം ഏതാണ്ട് നാലു കോടി രൂപയാണ് കമ്പനി ഇതിനായി അവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെന്നൈ എക്സ്പ്രസ്,രാം ലീല,യേ ജവാനി ഹേ ദീവാനി തുടങ്ങിയ ദീപിക നായികയായ ചിത്രങ്ങള്‍ മെഗാ ഹിറ്റുകളായിരുന്നു. തന്‍റെ കരിയറിന്‍റെ ഏറ്റവും ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ദീപിക പരസ്യ മാര്‍ക്കറ്റിലെയും മിന്നുന്ന താരമാണ്. Nescafe, Sony Cybershot Camera, Neutrogena, Orbit, Fiama, Tissot Watches, Kingfisher Airlines, BSNL, Van Heusen Women collection, Garnier Skin Care Brand,L’oreal, Lux Soap തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ്‌ അംബാസഡറാണ് ദീപിക.

ഇരുപത്തിയേഴുകാരിയായ ദീപികയ്ക്ക് ബോളിവുഡില്‍ കൈ നിറയെ അവസരങ്ങളാണ്. രജനീകാന്തിന്‍റെ കൊച്ചടിയാന്‍ കൂടി എത്തുന്നതോടെ ദീപികയ്ക്ക് സൌത്ത് ഇന്ത്യയിലും താരപ്പൊലിമ കൂടും.പെപ്‌സിയില്‍ നിന്നുള്ള കടുത്ത മത്സരം നേരിടുന്ന കൊക്കകോള ഇതെല്ലാം പരിഗണിച്ചാണ് ചെറുപ്പക്കാരുടെ ഇടയില്‍ സ്വാധീനമുള്ള ദീപികയെ ബ്രാന്‍ഡ് അംബാസഡറായി കൊണ്ടുവരുന്നത്. ഐശ്വര്യാ റായ് ആയിരുന്നു 2005 മുതല്‍ ആറു വര്‍ഷക്കാലം കൊക്കകോളയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നത്.തുടര്‍ന്ന്‍ അമീര്‍ ഖാനായി കൊക്കോകോളയുടെ ഇന്ത്യന്‍ മുഖം.പ്രശസ്ത സംവിധായകനും ഭാഗ് മില്‍ക്കാ ഭാഗ് എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടുകയും ചെയ്ത ഫര്‍ഹാന്‍ അക്തറിനൊപ്പമാവും ദീപിക കൊക്കകോളയുടെ പരസ്യങ്ങളില്‍ അഭിനയിക്കുക എന്നറിയുന്നു.സച്ചിന്‍ തെണ്ടുല്‍ക്കറും കൊക്കകോളയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഏറ്റവും കൌതുകകരമായ വസ്തുത 2008-09 കാലഘട്ടത്തില്‍ പെപ്‌സിയുടെ ബ്രാന്‍ഡ് അംബാഡറായിരുന്നതു ദീപിക പദുക്കോണ്‍ എന്നതാണ്. എതിരാളിയുടെ മുന്‍ അംബാസഡറെ തന്നെ കൊക്കകോള എന്‍ഡോഴ്‌സ് ചെയ്യുന്നത് പരസ്യരംഗത്ത് അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്.ഏതായാലും ഒരു പരസ്യ – താര യുദ്ധത്തിനു വേദിയൊരുങ്ങിക്കഴിഞ്ഞു.

SANU INDIANEWS24.COM

Leave a Reply