728-pixel-x-90-2-learn
728-pixel-x-90
<< >>

അമിര്‍ ഖാന്റെ മകന്‍ അച്ഛനെ വിളിക്കുന്നത് ‘പി കെ’

അമിര്‍ ഖാന്റെ ഇളയമകന്‍ അച്ഛനെ വിളിക്കുന്നത് പി കെ എന്നാണ്.അമിറിന്റെ ഏറ്റവും പുതിയ ചിത്രം പി കെയുടെ സ്‌ക്രീനിങ് കണ്ട ഹരത്തിലാണ് ഈ മൂന്നു വയസ്സുകാരന്‍ പിതാവിനെ വിളിക്കുന്നതു പോലും മാറ്റിയിരിക്കുന്നത്.തന്റെ കുഞ്ഞു മകന്‍ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് ഉടന്‍ റിലീസാകാനിരിക്കുന്ന പി കെ യെ കാണുന്നതെന്ന് അമീര്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.പി കെ യെന്ന് വിളിക്കുക മാത്രമല്ല ചിത്രത്തിലെ പാട്ടുകള്‍ പാടി ഡാന്‍സ് ചെയ്യുന്നതിലും ഈ കൊച്ചുബാലന്‍ ആനന്ദം കണ്ടെത്തുന്നതായി അമീര്‍ ഖാന്‍ പറയുന്നു.

റിലീസാകാന്‍ പോകുന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിന് അമീര്‍ ഖാന്റെ ഇളയമകന്‍ ആസാദിനൊപ്പം ഇറയും ഉണ്ടായിരുന്നു.ചിത്രത്തിന്റെ സ്‌ക്രീനിങ്ങിന് അച്ഛനും മക്കളും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ ലോസ് ആഞ്ചല്‍സിലുള്ള മൂത്ത മകന്‍ ജുനൈദിന് പങ്കെടുക്കാനായില്ല.അമീറിന്റെ ആദ്യ വിവാഹത്തിലുള്ള മക്കളാണ് ജുനൈദും ഇറയും.

പി കെ ലോകത്തെല്ലായിടത്തും റിലീസ് ചെയ്യുന്ന വരുന്ന 19ന് തന്നെ ജുനൈദ് ചിത്രം കാണുമെന്ന് അമീര്‍ അറിയിച്ചു.കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ അനുഷ്‌ക ഷര്‍മ്മയെ കൂടാതെ സഞ്ചയ് ദത്തും ശുശാന്ത് സിങ്ങ് രജ്പുത്തും ഉണ്ട്.

INDIANEWS24.COM MOVIES

Leave a Reply