728-pixel-x-90-2-learn
728-pixel-x-90
<< >>

അമിത മദ്യപാനം കുറയ്ക്കാന്‍ എന്‍.എച്ച്.എസ് ഗുളിക 

ലണ്ടന്‍ :യു.കെ യിലെമ്പാടുമുള്ള അമിത മദ്യപാനികളുടെ മദ്യാസക്തി നിയന്ത്രിക്കാന്‍ , നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഗുളിക ഇറക്കാന്‍ ആലോചിക്കുന്നു.ഒരു ദിവസം ഒരു ദിവസം അരക്കുപ്പിയില്‍ അധികം വിസ്കി,ബ്രാണ്ടി,റം,വൈന്‍ തുടങ്ങിയ വിവിധ ഇനത്തില്‍ പെട്ട മദ്യം അനിയന്ത്രിതമായി കുടിക്കുന്നതിനെ നിയന്ത്രിക്കുക എന്നതാണ് ഗുളികയുടെ ലക്ഷ്യം.

600,000 അധികം വരുന്ന ബ്രിട്ടീഷ് കുടിയന്‍മാര്‍ക്ക് ഈ ഗുളിക പ്രയോജനം ചെയ്യും എന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്.മദ്യാസക്തി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും എന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന വിദഗ്ധരുടെ ഗവേഷണങ്ങളില്‍ കണ്ടെതിയതിനെ തുടര്‍ന്നാണ്‌ ഗുളിക ഇറക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് ഈ ഗുളിക കഴിക്കുന്നതോടൊപ്പം മദ്യാസക്തി ഉള്ളവര്‍ക്ക് കൌണ്സിലിങ്ങും നല്‍കും.ഈ ചികിത്സാ രീതി കൊണ്ട് പൂര്‍ണ്ണമായും മദ്യപാനം ഇല്ലാതാക്കുക എന്നത് അല്ല ലക്‌ഷ്യം എന്ന് ആരോഗ്യ വകുപ്പിന്റെ പ്രതിനിധി എടുത്ത് പറഞ്ഞു.എല്ലാ ദിനവും അമിതമായി മദ്യപിക്കുന്നവരുടെ ആരോഗ്യം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് ലക്ഷ്യം.ഈ ചിക്ത്സാ രീതി കൊണ്ട് ആറു മാസത്തിനുള്ളില്‍ 61%  വരെ അമിത മദ്യാപാനം കുറയ്ക്കാന്‍ കഴിയും എന്ന് പ്രായോഗിക പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

മൂന്ന്‍ പൌണ്ട് വിലയുള്ള ഗുളിക കഴിച്ചാല്‍ (ഒരു പൈന്റ്) അതായത് അര കുപ്പി അളവില്‍ വരുന്ന മദ്യത്തില്‍ കൂടുതല്‍ വേണ്ടാ എന്ന് തോന്നല്‍ ഉണ്ടാക്കും. (വെള്ളം ചേര്‍ത്തു കഴിക്കുന്നതോ അല്ലാത്തതോ ആയ മദ്യം) .കേരളത്തിലെ കണക്കില്‍ പറഞ്ഞാല്‍ രണ്ട് ലാര്‍ജ്ജില്‍ കൂടുതല്‍ വേണ്ടാ എന്ന് മദ്യപാനിയ്ക്ക് തോന്നും.

മദ്യം കുടിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ‘Nalmefene’ എന്ന്‍ പേരിട്ടിരിക്കുന്ന ഗുളിക കഴിക്കണം. ഇത് അമിത മദ്യപാനത്തില്‍ നിന്നും സംതൃപ്തി നല്‍കുന്ന തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ ഏതാനും മണിക്കൂര്‍ നേരത്തേയ്ക്ക് മരവിപ്പിച്ച്  നിര്‍ത്തും.

സ്കോട്ട്ലണ്ടില്‍ ഇപ്പോള്‍ തന്നെ ഈ ചികിത്സാ രീതി നിലവില്‍ ഉണ്ട്.യു.കെയില്‍ എല്ലായിടത്തും ഈ ചികിത്സാ രീതി നടപ്പക്കണോ എന്നതിനെ കുറിച്ച് അന്തിമ തീരുമാനം നവമ്പറില്‍ ഉണ്ടാകും.ഈ പദ്ധതി നടപ്പാക്കാന്‍ 288 പൌണ്ട് സര്‍ക്കാര്‍ മുടക്കേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

Leave a Reply