jio 800x100
jio 800x100
728-pixel-x-90
<< >>

അമിതാഭ് ബച്ചൻ കോവിഡ് മുക്തനായി ആശുപത്രി വിട്ടു

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി ആശുപത്രി വിട്ടു.ജൂലൈ 12നാണ് അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യയും മകൾ ആരാധ്യയും നേരത്തെ രോഗമുക്തി നേടിയിരുന്നു.

മകനും താരവുമായ അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത് .ചില അസ്വസ്ഥകള്‍ തുടരുന്നതിനാല്‍ താന്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും തനിക്കും തന്റെ കുടുംബത്തിനും നല്‍കിയ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും കടപ്പെട്ടിരിക്കുന്നുവെന്നും അഭിഷേക് ട്വിറ്ററില്‍ കുറിച്ചു. തുടർന്ന് അമിതാഭ് ബച്ചനും ട്വിറ്ററിലൂടെ തന്റെ സുഖപ്രാപ്തി വിവരം പങ്കു വച്ചു . തന്നെ ചികിൽസിച്ച നാനാവതിയിലെ ആരോഗ്യ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും മണ്മറഞ്ഞ പിതാവിനും മാതാവിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.ഇനി താൻ വീട്ടിൽ ഏകാന്ത ക്വാറന്റൈനിൽ തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

INDIANEWS 24 MUMBAI DESK  

Leave a Reply