മുംബൈ:ഇന്ത്യന്‍ സിനിമയിലെ അതികായനായ അമിതാഭ് ബച്ചനു കൊവിഡ്,-19 സ്ഥിരീകരിച്ചു.ബച്ചന് തന്നെയാണ് ഇക്കാര്യം ട്വറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്.തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ബച്ചന് ട്വിറ്ററില്‍ കുറിച്ചു.കുടുംബാഗങ്ങളുടെ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും ബച്ചന് അറിയിച്ചു.താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും എത്രയും വേഗം കൊവിഡ്, ടെസ്റ്റിനു വിധേയരാകണമെന്നും ബച്ചന് അഭ്യര്‍ഥിച്ചു.
ബച്ചന്റെ ആരോഗ്യനിലയില്‍ ആശങ്കയില്ല എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപരമായി നിരവധി സന്നിഗ്ദ്ധ ഘട്ടങ്ങളെ അതിജീവിച്ച അമിതാഭ് ബച്ചന് കൊവിഡ്,-19 നെയും വിജയകരമായി അതിജീവിക്കുമെന്നാണ് ആരാധകരും സുഹൃത്തുക്കളും പ്രതീക്ഷിക്കുന്നത്. INDIANEWS24 MUMBAI DESK