728-pixel-x-90-2-learn
728-pixel-x-90
<< >>

അമിതാഭ് ബച്ചനെതിരെ അമേരിക്കന്‍ കോടതിയുടെ സമന്‍സ്‌

ജലന്ധര്‍:ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനെതിരെ യു എസ് കോടതിയുടെ സമന്‍സ്‌.1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പേരിലാണ് ബച്ചനെതിരെ സമന്‍സ്‌ പുറപ്പെടുവിച്ചിട്ടുള്ളത്‌.

സിഖുകാര്‍ക്ക് നേരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് അമേരിക്കയിലെ ലോസ് ഏഞ്ചെല്‍സ് ഫെഡറല്‍ കോടതിയിലാണ് കേസ്‌.1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ അണിചേര്‍ന്നതായി കേസില്‍ ആരോപിക്കുന്നു.

കലാപത്തിന് ഇരയായ രണ്ട് സാക്ഷികള്‍ എസ് എഫ് ജെയുടെ ചുവട് പിടിച്ച് ബച്ചനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.35 പേജുള്ള സമ്മന്‍സില്‍ സിഖുകാരെ ആക്രമിക്കുന്നതിന് ആളുകളെ നയിച്ചെന്നാണ് ആരോപണം.അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിഖ് സന്നദ്ധ സംഘടനയായ എസ് എഫ് ജെ യില്‍ നിന്നും നിരവധി പരാതികള്‍ ഉയര്‍ന്ന് വരുന്നുണ്ട്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി രാഷ്ട്രീയനേതാക്കള്‍ക്കെതിരെയും ഇതേ ആരോപണവുമായി അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്‌.

INDIANEWS24.COM NATIONAL DESK

Leave a Reply