728-pixel-x-90-2-learn
728-pixel-x-90
<< >>

അമിതാഭ് ബച്ചനും ഋഷികപൂറും ഡബിള്‍ സെഞ്ച്വറിയിലേക്ക് .. 102 നോട്ട് ഔട്ട്‌

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തങ്ങളുടെ ഒത്തുചേരല്‍ അവിസ്മരണീയമാക്കിയിരിക്കുകയാണ് അമിതാഭ് ബച്ചനും ഋഷി കപൂറും.അതുല്യമായ പ്രകടനങ്ങളിലൂടെ ഇന്ത്യയൊട്ടാകെ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ് 102 നോട്ട് ഔട്ട്‌ എന്ന ഈ ഉമേഷ്‌ ശുക്ല ചിത്രം. കേവലം നാല് കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ  ചിത്രം ഇതേ പേരിലുള്ള പ്രശസ്തമായ ഗുജറാത്തി നാടകത്തെ  അവലംബിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.സിനിമയാകുമ്പോഴും നാടകത്തിന്റെ സ്വത്വം നഷ്ടപ്പെടാതിരിക്കുവാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

102 മിനിട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഹൃദയ ദ്രവീകരണശേഷിയുള്ള  ഈ ചിത്രം വാര്‍ദ്ധക്യം എങ്ങിനെയായിരിക്കണം എന്തായിരിക്കണം എന്ന  കൃത്യമായ സന്ദേശം നല്‍കുന്നു.  പിതൃ പുത്ര ബന്ധങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ 102 കാരനായ അച്ഛന്‍ കഥാപാത്രത്തെ ബച്ചനും 75 കാരനായ മകനെ ഋഷികപൂറും അവതരിപ്പിച്ചിരിക്കുന്നു.ജിമിത് ത്രിവേദിയും ബച്ചനും  റിഷിക്കുമൊപ്പം ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരിക്കുന്നു.

സിബി മലയില്‍ തുടങ്ങി നിരവധി മലയാള സിനിമാ പ്രവര്‍ത്തകര്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ ചിത്രത്തിനു കേരളത്തില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.വളരെ ചുരുക്കം തിയേറ്ററുകളില്‍ മിനിമം പ്രദര്‍ശനങ്ങളുമായി തുടങ്ങിയ ചിത്രം പതിയെ കത്തിക്കയറുകയാണ്.എല്ലാ പ്രദര്‍ശനങ്ങളും ഹൌസ് ഫുള്‍ ആയി മാറുന്ന കാഴ്ച നല്ല സിനിമകളോടുള്ള മലയാളിയുടെ അഭിനിവേശം വ്യക്തമാക്കുന്നു.

SANU INDIANEWS24

Leave a Reply