728-pixel-x-90-2-learn
728-pixel-x-90
<< >>

അമിതാഭ്ബച്ചന്‍ ആദ്യമായി തമിഴില്‍,ചിത്രം ഉയര്‍ന്ത മനിതന്‍

ചെന്നൈ:ഒരു കാലഘട്ടത്തില്‍ ഹിന്ദി സിനിമയില്‍ ക്ഷുഭിത യൗവനനായകരെ അവതരിപ്പിച്ച അമിതാഭ് ബച്ചന്‍ പ്രായത്തിനനുസരിച്ച് കഥാപാത്രസ്വഭാവങ്ങള്‍ക്ക് മാറ്റം വരുത്തിയാണ് ഇന്നും  ബോളിവുഡില്‍ നിറഞ്ഞ് നില്ക്കുന്നത്.തമിഴിലെ യുവതാരം ധനുഷിനോടാപ്പം ഷമിതാബ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.മറാഠി, മലയാളം, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ച ബച്ചന്‍ ഇപ്പോള്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത. എസ്.ജെ. സൂര്യ അഭിനയിക്കുന്ന ദ്വിഭാഷാ ചിത്രമായ ഉയര്‍ന്ത മനിതനിലൂടെയാണ് ബച്ചന്‍ തമിഴിലെത്തുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പരിപാടിയിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള  പ്രഖ്യാപനമുണ്ടായത്. ഹിന്ദിയിലും ഈ ചിത്രം എത്തും. എസ്.ജെ സൂര്യ അമിതാഭിനൊപ്പമുള്ള ചിത്രവും സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി നല്‍കിയിട്ടുണ്ട്. താ. തമിഴ് വണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത് രജനീകാന്താണ്. രണ്ടു വര്‍ഷത്തെ കഠിനപരിശ്രമമാണ് ഈ സിനിമയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തന്റെ സുഹൃത്തായ അമിതാഭിനെ ഈ ചിത്രത്തിലൂടെ തമിഴിലെത്തിച്ചത് കോളിവുഡിന് മുഴുവന്‍ അഭിമാനമാണെന്ന് രജനീകാന്ത് പറഞ്ഞു. തിരിച്ചന്തൂര്‍ മുരുകന്‍ പ്രൊഡക്ഷന്‍സില്‍ കെ. സുരേഷ് കണ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

INDIANEWS24 MOVIE DESK

Leave a Reply