728-pixel-x-90-2-learn
728-pixel-x-90
<< >>

അമിതാബ് ബച്ചന്‍ എല്‍ പി ജി സബ്‌സിഡി ഉപേക്ഷിച്ചു

ന്യൂഡല്‍ഹി:പാചകവാതക സബ്‌സിഡി ഉപേക്ഷിക്കുന്ന ‘ഗിവ് ഇറ്റ് ആപ്’ മൂവ്‌മെന്റില്‍ ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാബ് ബച്ചനും.എല്‍ പി ജി വില ഉയരുന്ന സാഹചര്യത്തില്‍ സമൂഹത്തില്‍ ഉന്നത ജീവിത നിലവാരത്തിലുള്ളവര്‍ തങ്ങളുടെ എല്‍ പി ജി സബ്‌സിഡി ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.എല്‍ പി ജികള്‍ കൂടുതല്‍ പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിനായി ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടലിലാണ്അത്തരത്തിലുള്ള പദ്ധതി കൊണ്ടുവന്നത്.

അമിതാബ് ബച്ചനെ പ്പോലെയുള്ള പ്രമുഖ വ്യക്തി ഇത്തരമൊരു പരിപാടിയുടെ ഭാഗമായതിനാല്‍ അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്നും ലക്ഷക്കണക്കിന് വരുന്ന നിര്‍ധന കുടുംബങ്ങളിലേക്ക് എല്‍പിജി എത്തിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇതുവരെ 3 മില്യണ്‍ ആള്‍ക്കാര്‍ തങ്ങളുടെ എല്‍പിജി സബ്‌സിഡി ഉപേക്ഷിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 27നായിരുന്നു മോദി ഇതു സംബന്ധിച്ച പ്രസ്താവന നടത്തിയത്.

INDIANEWS24.COM NEWDELHI

Leave a Reply