728-pixel-x-90-2-learn
728-pixel-x-90
<< >>

അമിതവേഗക്കാരെ പിടികൂടാന്‍ ദുബായില്‍ കൂടുതല്‍ റഡാറുകള്‍ വരുന്നു

ദുബായ്:നീണ്ടുപരന്നുകിടക്കുന്ന ദുബായിലെ റോഡികളിലൂടെ ചീറിപാഞ്ഞ് എത്ര വേഗത്തില്‍ വേണമെങ്കിലും വണ്ടിയോടിക്കാമെന്നു കരുതിയാല്‍ കുടുങ്ങും.പോലീസ് സ്മാര്‍ട്ട് റഡാറുകള്‍ നിരത്തിലിറക്കുകയാണ്.അപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനു്ള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം.

കാറുകളില്‍ വെക്കാവുന്ന റഡാറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുന്നോടിയായി ഒരാഴ്ച്ചക്കുള്ളില്‍ പരീക്ഷണം നടത്തുമെന്ന് ദുബായ് പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ അഹമ്മദ് ബിന്‍ സബീഹ് പറഞ്ഞു.വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളെ പിടികൂടാന്‍ റഡാറിന്റെ സാന്നിധ്യം പ്രയോജനം ചെയ്യും.റോഡുകളിലെ വേഗപരിധികള്‍ പലയിടത്തും പലതാണ്.ഇത് കൃത്യമായി വ്യക്തമാക്കാന്‍ റഡാറിനാകുമെന്ന് അധികൃതര്‍ പറയുന്നു.ഇതിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നതോടെ നിരത്തുകളിലെ അതിവേഗക്കാരെ പിടികൂടാനാകുമെന്നാണ് ദുബായ് പോലീസിന്റെ പ്രതീക്ഷ.

ദുബായിയില്‍ ഗതാഗതനിയമ ലംഘനങ്ങളില്‍ ഏറ്റവും കൂടുതലായി നടക്കുന്നത് അമിതവേഗമാണ്. കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാത്രം ഏഴ് ലക്ഷത്തിലേറെ പേര്‍ക്ക് പിഴ ചുമത്തിയിരുന്നു.അമ്പത് കോടി ദിര്‍ഹം പിഴയിനത്തില്‍ ഈടാക്കിയെന്നും പോലീസ് പറയുന്നു.

INDIANEWS24.COM GULF DESK

Leave a Reply