jio 800x100
jio 800x100
728-pixel-x-90
<< >>

അമിതവണ്ണമൊഴിവാക്കാന്‍ ആദിത്യ പഞ്ചമന്ത്രങ്ങള്‍

കുട്ടികളുടെ അമിതവണ്ണവും  ജുവനൈല്‍ ഡയബാറ്റീസുമൊക്കെ ഇന്ന് ആശങ്ക ഉണര്‍ത്തുന്ന കാര്യങ്ങളാണ്.നിരവധി ബോധവല്‍ക്കരണ പരിപാടികളും ഇത്തരുണത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.കുട്ടികളുടെ ഇടയില്‍ നിന്നും ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.അത്തരമൊരു ശ്രമത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.sun run

കുട്ടികളിലുള്ള അമിതവണ്ണത്തെക്കുറിച്ചുള്ള  ബോധവല്കരണത്തിനായി സംഘടിപ്പിച്ച ഫ്യുച്ചർ 11 ഫുട്ബോൾ ടൂർണമെന്റ് കളിയ്ക്കാൻ പ്രൈവറ്റ് ഇന്റർനാഷണൽ ഇംഗ്ലീഷ് സ്കൂൾ (ഭവൻസിന്റെ ) അണ്ടർ 10 ഫുട് ബോൾ ടീം ക്യാപ്റ്റൻ ആയി ഗ്രൌണ്ടിലെത്തിയപ്പോഴാണ് ആദിത്യ സത്യനാഥ് തന്‍റെ സഹപാഠികളുടെ ആരോഗ്യത്തെപ്പറ്റി കൂടുതൽ ചിന്തിച്ചത്.അല്‍ ഇതിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍ ഫുട്ബോള്‍ പരിശീലനം നടത്തി വരുന്ന ആദിത്യ ആരോഗ്യപരമായ ജീവിത ശൈലിയെപ്പറ്റി സഹപാഠികളെ ബോധാവന്മാരാക്കണമെന്നു തീരുമാനിച്ചു.വെറുതെ കുറെ ഉപദേശങ്ങള്‍ നല്കുന്നതിലുപരിയായി കൂട്ടുകാരുടെ ജീവിത ശൈലി അപഗ്രഥനം ചെയ്തു കൊണ്ട് നിഗമനങ്ങളിലും നിര്‍ദ്ദേശങ്ങളിലും എത്തുന്നതാണ് നല്ലത് എന്ന് ആദിത്യ തിരിച്ചറിഞ്ഞു.Obesity Initiative

ഈ ലക്‌ഷ്യം മനസ്സിൽ വച്ചു കൊണ്ട് ആദിത്യ ഒരു ചോദ്യാവലി തയ്യാറാക്കി . അതു പല ക്ളാസ്സുകളിലായി വിതരണം ചെയ്തു ഉത്തരങ്ങൾ ശേഖരിച്ചു . ആ സർവ്വേയിലെ ഉത്തരങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഗ്രാഫ് ചുവടെ കൊടുത്തിരിക്കുന്നു . 43 കുട്ടികളാണ് ഈ സർവ്വേയിൽ പങ്കെടുത്തത് . എടുത്തു പറയേണ്ട ഒരു കാര്യം അമിത വണ്ണം  വലിയ അളവില്‍ സര്‍വ്വേയില്‍ പങ്കെടുത്ത കുട്ടികളില്‍ കണ്ടില്ല എന്നുള്ളതാണ് . പക്ഷെ  അമിതവണ്ണത്തിലേക്ക് നടന്നടുക്കുന്ന ഒത്തിരിപ്പേര്‍ ഉണ്ട് താനും.37 ശതമാനം പേര്‍ക്കാകട്ടെ BMI പ്രകാരം ആവശ്യത്തിനു ശരീരഭാരം ഇല്ലാത്തവരുമാണ്.

ജങ്ക് ഫുഡ്‌ അഥവാ പോഷകാംശം കുറഞ്ഞ ആഹാരത്തോടുള്ള കുട്ടികളുടെ അമിത താൽപര്യം സര്‍വ്വേയില്‍ വ്യക്തമായിരുന്നു..72 ശതമാനം പേരും ഫാസ്റ്റ് ഫുഡ്‌ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് . ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നവർ 50 ശതമാനത്തിൽ താഴെയാണ് . സൂര്യപ്രകാശം കൊള്ളുന്ന തരത്തിലുള്ള വ്യായാമം വളരെ കുറവാണ് . കൂടുതൽ പേരും ബീച്ചുകൾക്കും പാർക്കുകൾക്കും പകരം മാളുകളിലും തീയേറ്ററുകളിലും സമയം ചിലവഴിക്കാനാണ് ഇഷ്ടപ്പെടുന്നത് . എടുത്തു പറയേണ്ട ഒരു കാര്യം കണ്ണടയില്ലാത്തവർ വെറും 40 ശതമാനം മാത്രമാണ് എന്നതാണ് യു എ യിലെ കൂട്ടുകാരോടുള്ള ആദിത്യയുടെ അഭ്യർഥന ഇതാണ് :

1. ശരീരത്തിനാവശ്യമുള്ള വെള്ളം (കുറഞ്ഞത്‌ 1.5 ലിറ്റർ ) ദിവസവും കുടിക്കുക. (കോളകളും ജ്യൂസുകളും ഒരിക്കലും വെള്ളത്തിനു പകരമാവില്ല 2. ആരോഗ്യകരമായ പ്രഭാതഭക്ഷണം ശീലമാക്കുക 3.ജങ്ക് ഫുഡ്‌ പൂർണ്ണമായും ഒഴിവാക്കുക. 4. ഇലക്ട്രോണിക് ഉപകരണങ്ങളിൽ (ടാബ് , മൊബൈൽ , ടി.വി ) ചിലവഴിക്കുന്ന സമയം വളരെ കുറയ്ക്കുക. കണ്ണുകൾക്ക്‌ ആവശ്യമായ വിശ്രമം നൽകുക . കുറഞ്ഞത്‌ 8 മണിക്കൂർ ഉറങ്ങുക. 5. കൂട്ടുകാരുമായി വാരാന്ത്യങ്ങളിൽ പാർക്കുകളിലോ ബീച്ചിലോ കളിക്കുന്നത് ശീലമാക്കുക. സൂര്യരശ്മികളിൽ നിന്നും ലഭിക്കുന്ന വൈറ്റമിൻ ഡിയുടെ അഭാവം ഇന്ന് പല രോഗങ്ങൾക്കും കാരണമാകുന്നു . അത് തടയാൻ വീടിനു പുറത്തുള്ള വ്യായാമം അനിവാര്യമാണ്.

child health trackerആദിത്യയുടെ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും പ്രസക്തമാണ്.നിരവധി റിപ്പോര്‍ട്ടുകള്‍ ഇപ്രകാരം പുറത്തു വരാറുണ്ടെങ്കിലും ഒരു സ്കൂള്‍ വിദ്യാര്‍ഥി ഇപ്രകാരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് പുതുമയുള്ള കാര്യമാണ്.തങ്ങളില്‍ ഒരാള്‍ തന്നെ കണ്ടെത്തിയ ഈ വസ്തുതകള്‍ കുട്ടികള്‍ക്ക് കൂടുതല്‍ സ്വീകാര്യമാകും. സ്കൂള്‍ അധികൃതരും മാതാപിതാക്കളും ഇത്തരം കണ്ടെത്തലുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും പ്രവൃത്തിപഥത്തിലെത്തിക്കുകയും ചെയ്യുമെന്ന് കരുതാം.

INDIANEWS24 HEALTH DESK

 

 

 

 

Leave a Reply