728-pixel-x-90-2-learn
728-pixel-x-90
<< >>

അമല വീണ്ടും മലയാളത്തില്‍; ചിത്രത്തില്‍ മഞ്ജു വാര്യരും

ഒരിടവേളയ്ക്കു ശേഷം ചലച്ചിത്രലോകത്തേക്ക് തിരികെയെത്തിയ മുന്‍കാല ദക്ഷിണേന്ത്യന്‍ താരം അമല അക്കിനേനി വീണ്ടും മലയാളത്തിലേക്ക്.ബോളിവുഡില്‍ കൂടി ശ്രദ്ധേയയായ അമല മഞ്ജുവാര്യര്‍ക്കൊപ്പം കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തിലാണ് വേഷമിടുന്നത്.

എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ രണ്ട് ചിത്രങ്ങളിലൂടെ മലയാള സിനമാപ്രേക്ഷകരുടെ പ്രിയങ്കരിയായ അമലയുടെ തിരിച്ചുവരവ് മഞ്ജുവിനൊപ്പമാണെന്നത് ഏറെ ശ്രദ്ധേയമാകുന്നു.ഇക്കാര്യം അവര്‍ തന്നെ അറിയിക്കുകയും ചെയ്തു.ഇന്ത്യയില്‍ ഏറ്റവും മികച്ച നടിമാരില്‍ ഒരാളൊടൊപ്പം മലയാളത്തിലേക്ക് തിരിച്ചുവരാനായതില്‍ സന്തോഷമുണ്ടെന്നായിരുന്നു അമലയുടെ പ്രതികരണം.മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളായ അമലയ്‌ക്കൊപ്പം അഭിനയിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് മഞ്ജുവും അറിയിച്ചു.

ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തില്‍ നടന്‍ അബിയുടെ മകന്‍ ഷെയ്ന്‍ നിഗം ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഷാനിന്റെ തിരക്കഥയ്ക്ക് ബിബിന്‍ ചന്ദ്രനാണ് സംഭാഷണമൊരുക്കുന്നത്.ഇറോസ് ഇന്റര്‍നാഷണലും മാക്ട്രോഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

INDIANEWS24.COM Movies

Leave a Reply