728-pixel-x-90-2-learn
728-pixel-x-90
<< >>

അമല ഗായികയാകുന്നു; ചിത്രം ഹമാരി അധൂരി കഹാനി

പ്രശസ്ത സിനിമാതാരം അമല ബോളിവുഡ് സിനിമയ്ക്കുവേണ്ടി പാടുന്നു.എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ ഹിറ്റ് സിനമകളിലെamala 1 നായികയായി മലയാളത്തിലും സാന്നിധ്യമറിയിച്ചിട്ടുള്ള അമല ഹമാരി അധൂരി കഹാനി എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷവും ചെയ്യുന്നതായി സൂചനകളുണ്ട്.

തെലുങ്കിലും, തമിഴിലും, കന്നടയിലും നിരവധി ഹിറ്റ് സിനിമകളില്‍ അമല നായികയായിട്ടുണ്ട്.തെലുങ്ക് സൂപ്പര്‍ താരം നാഗര്‍ജുനയുടെ ഭാര്യയായ അമല പാടുന്നത് ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങാണ്.മൊഹിത് സൂരി സംവിധാനം ചിത്രത്തില്‍ ഇംമ്രാന്‍ ഹാഷ്മി, വിദ്യാ ബാലന്‍, രാജ്കുമാര്‍ റാവു എന്നിവരാണ് അഭിനയിക്കുക.ത്രികോണ പ്രണയകഥയാണ് ഹാമാരി അധൂരി കഹാനി പറയുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അമയ എന്ന ചിത്രത്തിലെ കാമിയോ വേഷത്തിലൂടെ നീണ്ട 23 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമല തിരിച്ചുവരവ് അറിയിച്ചിരുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത് മഹേഷ് ഭട്ടാണ്. വിശേഷ് ഫിലിംസിന്റെ ബാനറില്‍ മഹേഷ് ഭട്ട് നിര്‍മ്മിക്കുന്ന ചിത്രം 2015 ജൂണില്‍ പുറത്തിറങ്ങും.

INDIANEWS24.COM MOVIES

Leave a Reply