jio 800x100
jio 800x100
728-pixel-x-90
<< >>

അമല്‍ നീരദ് തുറന്ന പുസ്തകം !

കേരളത്തിലെ ബ്രിട്ടീഷ് മേല്‍ക്കോയ്മയും തുടര്‍ന്ന് നാടന്‍ സായ്പ്പുമാര്‍ കവാത്ത് മറക്കാതെ ആടിയ അഥവാ ഇന്നും ആടിക്കൊണ്ടിരിക്കുന്ന കൂത്തുകളും ഒരു തുറന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുകയാണ് അമല്‍ നീരദ്.മൂന്നാറിന്റെ പാശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രം ഒരു പീരിയഡ് ഫിലിമിന്റെ സാമ്പ്രദായിക തലങ്ങളില്‍ നിന്നും മാറി ചിന്തിക്കുന്നത് സംവിധായകന്‍ തന്നെ ഒരുക്കിയ വിഷ്വലുകളിലൂടെയാണ്.ഒപ്പം സുപരിചിതരായ അഭിനേതാക്കളെ padmapriyaവ്യത്യസ്ത രൂപ ഭാവങ്ങളില്‍ അവതരിപ്പിക്കുകയും കൂടിയാണ് അമല്‍ നീരദ് ഇയ്യോബിന്‍റെ പുസ്തകത്തില്‍.തന്റെ സ്ഥിരം പ്രേക്ഷകര്‍ക്കായി ഒരുക്കിയ ചില ഗാനങ്ങളും അമലാ പോളിന്റെ തകര്‍പ്പന്‍ ഐറ്റം ഡാന്‍സും പദ്മപ്രിയയുടെ പുരുഷമനസുകളില്‍ തീ കോരിയിടുന്ന ഭാവാഹാദികളും ചില ചൂടന്‍
രംഗങ്ങളും കണ്ടിരിക്കുമ്പോള്‍ അതെന്തിനായിരുന്നു എന്ന് സാധാരണ പ്രേക്ഷകന്‍ ചോദിക്കുമെങ്കിലും അത്തരം ഏച്ചുകെട്ടലുകള്‍ പ്രേക്ഷക മനസ്സില്‍ നിന്നും മായ്ച്ചു കളയുന്നതില്‍ തുടര്‍ന്നുള്ള വിഷ്വലുകളിലൂടെ അമല്‍ നീരദിന് കഴിയുന്നുണ്ട്.

ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന അലോഷിയുടെ നിഷ്ക്കളങ്കതയും മരണത്തിന്റെ മുന്പില്‍ പോലുമുള്ള നിര്‍ഭയത്വവും കറകളഞ്ഞ മനുഷ്യ സ്നേഹവും ഒളിപ്പോരുകളും സാക്ഷാല്‍ ചെഗുവേരയെ ഓര്‍മ്മിപ്പിക്കുന്നു.ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയത് ജയസൂര്യ അവതരിപ്പിച്ച റാവുത്തര്‍ തന്നെയാണ്.അത്തറിന്റെയും ബിരിയാണിയുടെയും ചുടു ചോരയുടെയും ഗന്ധമുള്ള ആ കഥാപാത്ര സൃഷ്ടി ഇയ്യോബ് തുറന്ന പുസ്തകത്തിലെ ഒരു മികവുറ്റ ഏടാണ്.ഒപ്പം ലെന അത്ഭുതകരമായി വേഷപ്പകര്‍ച്ച നടത്തിയ കഴലി എന്ന കഥാപാത്രവും.ലെനയുടെ അഭിനയ ജീവിതത്തിലെ തിളക്കമുള്ള ഒരധ്യായമായി ഇയ്യോബിന്റെ പുസ്തകം മാറുകയാണ്.

jinuഇയ്യോബ് എന്ന ടൈറ്റില്‍ കഥാപാത്രമായി ലാല്‍ തന്റെ സ്ഥിരം ശൈലിയില്‍ തിളങ്ങിയപ്പോള്‍ vinayakanജിനുവും ചെമ്പനും ഇയ്യോബിന്റെ പുത്രന്മാരായി ജീവിച്ചു.ലാലിന്റെ ഹാരിസന്‍ സായിപ്പിന്റെ കാറിന്റെ പുറകെയുള്ള ഓട്ടം വിധേയനിലെ തൊമ്മിയും പൊന്തന്‍മാടയിലെ മമ്മൂട്ടിയും ഓര്‍മ്മപ്പെടുത്തി.വിനായകന്റെ കഥാപാത്രം പലപ്പോഴും കാടന്‍ ഹീറോയിസത്തിന്റെ നേര്‍ക്കാഴ്ചയായി.തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ കരഘോഷം നേടുന്നത് chempanവിനയകനാണ്.ഇഷാ ഷെര്‍വാണിയും റീനു മാത്യുസും മികച്ച കാസ്റ്റിംഗ് ഒരു ചിത്രത്തെ എങ്ങനെ സഹായിക്കും എന്നതിന്റെ തെളിവുകളായി.

lenaഇത്തരമൊരു ചിത്രത്തിനു അമല്‍ നീരദിനൊപ്പം സഹ നിര്‍മ്മാതാവാകാന്‍ ചങ്കൂറ്റം കാട്ടിയ ഫഹദ് ഫാസില്‍ അഭിനന്ദനമര്‍ഹിക്കുന്നു.കാരമസോവ്‌ സഹോദരരായ ദിമിത്രിയെയും ഐവാനെയുമൊക്കെ ഓര്‍മ്മിപ്പിക്കുകയും പുട്ടിനു  മറു പേര് രചിക്കുകയും ചെഗുവേരയുടെ പുതിയ പതിപ്പ് സമ്മാനിക്കുകയും ഒപ്പം മൂന്നാറില്‍ ബൊളീവിയന്‍ കാടുകള്‍ പുനസൃഷ്ടിക്കുകയും ചെയ്ത തിരക്കഥാകൃത്ത്‌ ഗോപന്‍ ചിദംബരനും സഹ സംഭാഷണ രചയിതാവ് ശ്യാം പുഷ്കരനും അഭിനന്ദനമര്‍ഹിക്കുന്നു.ചിത്രത്തിലുടനീളം സംഭാഷണത്തിലൂടെ നിറഞ്ഞു നിന്ന ടി ജി രവിക്കും അദ്ദേഹത്തിന്റെ ചെറുപ്പം അവതരിപ്പിച്ച പുത്രന്‍ കൂടിയായ ശ്രീജിത്ത്‌ രവിയും ഇയ്യോബിന്റെ പുസ്തകത്തിലെ സുപ്രധാന ഏടുകളാണ്.

അമല്‍ നീരദ് തുറന്ന ഈയ്യോബിന്റെ പുസ്തകം നല്ല സിനിമയുടെ പുതിയ അധ്യായങ്ങളിലേക്ക് മലയാള സിനിമയെ കൈ പിടിച്ചു നടത്താന്‍ ഒരു പ്രചോദനമായി തീരും എന്ന് പ്രത്യാശിക്കാം.

ആമേന്‍ !

SANU SATHYAN INDIANEWS24

Leave a Reply