728-pixel-x-90-2-learn
728-pixel-x-90
<< >>

അമലാ പോളിന്റെയും വിജയുടെയും വേറിട്ട വിവാഹ ചടങ്ങ് ?

പ്രശസ്ത സിനിമ നടി അമലാ പോളിന്റെയും തമിഴ് സംവിധായകൻ വിജയുടെയും വിവാഹം വ്യത്യസ്ത രീതിയിൽ ആയിരിക്കും നടക്കുക.ചെന്നൈയിൽ വെച്ച് നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കുന്നവർ ആരും ഉപഹാരം കൊണ്ട് വരരുത് എന്ന് നേരെത്തെ അഭ്യർത്ഥന ഉണ്ട്.പണമായാൽ സ്വീകരിക്കും.പണം കൊണ്ടുവരുന്നവർ അത് നേരിട്ട് തരണമെന്നില്ല.ഹാളിനു മുൻപിൽ ഒരു വലിയ പെട്ടി വെച്ചിട്ടുണ്ട്.അതിൽ നിക്ഷേപിച്ചാൽ മതി.ഈ പണമെല്ലാം സ്വരൂപിച്ചു വീട്ടിൽ കൊണ്ടുപോവാനല്ല അമലയും വിജയും ഉദ്ദേശിക്കുന്നത്.അത് നേരെത്തെ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്.വിഭിന്ന ശേഷിയുള്ളവരുടെ ക്ഷേമത്തിനായി ഈ പണം ഉപയോഗിക്കും.അതിനായി ഇവർ കണ്ടെത്തിയത് ചെന്നൈ ആസ്ഥാനമായുള്ള എബിലിറ്റി ഫൌണ്ടേഷനെയാണ്.
സമൂഹത്തിൽ വൈഷമ്യം അനുഭവിക്കുന്നവരെ സഹായിക്കാനുള്ള മനസ്ഥിതി ഈ അവസരത്തിൽ ഉണ്ടായതിൽ സിനിമാ പ്രേക്ഷക ലോകം ഒന്നടങ്കം സ്വാഗതം ചെയ്തിരിക്കുകയാണ്.മലയാളത്തിൽ സംവിധായകൻ ആഷിക് അബുവിന്റെയും റീമാ കല്ലിങ്കലിന്റെയും വിവാഹത്തിനായി നീക്കിവെച്ച പണത്തിൽ 10 ലക്ഷം രുപ ക്യാൻസർ രോഗികളെ സഹായിക്കാൻ നല്കിയത് ഇവർക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു.അതിന്റെ പിന്നാലെയാണ് അമലയുടെയും വിജയിന്റേയും ഈ നല്ല തീരുമാനം.
അതെ സമയം കഴിഞ്ഞ ദിവസം കൊച്ചിയിലെ പള്ളിയിൽ നടന്നത് മനസമ്മതമല്ല പ്രാർത്ഥന  മാത്രമാണെന്ന് അമലയുടെ പിതാവ് വിശദീകരണവുമായി എത്തിയിരുന്നു.മാനസികമായി ഏറെ അടുപ്പമുള്ള പള്ളി ആയതുകൊണ്ട് മാത്രമാണ് വിവാഹത്തിനു മുന്പ് ഇവിടെ അമല,വിജയുമായി  പ്രാർത്ഥന നടത്തിയത് എന്ന് വെളിപ്പെടുത്തുകയായിരുന്നു അമലയുടെ പിതാവ് .
JITHESH DAMODAR INDIANEWS24
amala vijay 2

Leave a Reply