728-pixel-x-90-2-learn
728-pixel-x-90
<< >>

അമലയ്ക്കും വിജയിനും മാംഗല്യം തന്തുനാനേ !

ചെന്നൈ:മലയാളത്തിന്‍റെ മൈനപ്പെണ്ണ് തമിഴകത്തിന് സ്വന്തം. പ്രശസ്ത ചലച്ചിത്ര താരം അമല പോളും തമിഴ് സംവിധായകൻ എ.എൽ.വിജയുമായുള്ള വിവാഹം ചെന്നൈയിലെ മേയർ രാമനാഥൻ ചെട്ടിയാർ ഹാളിൽ ഹിന്ദു മതചാര പ്രകാരം നടന്നു.സംവിധായകൻ മണിരത്നം,​ നടന്മാരായ ജഗപതി ബാബു,​ വിക്രം,​ ആര്യ, ബാല,​ ജയം രാജ,​ സമുദ്രക്കനി തുടങ്ങിയ നിരവധി പേർ വധുവരന്മാരെ അനുഗ്രഹിക്കാൻ എത്തിയിരുന്നു.

ചുവപ്പ് നിറത്തിലുള്ള കാഞ്ചീപുരം പട്ടുസാരിയായിരുന്നു അമലയുടെ വേഷം. മുണ്ടും ഷർട്ടുമായിരുന്നു വിജയുടെ വേഷം.തമിഴ് സിനിമാ പ്രവര്‍ത്തകര്‍ക്കായി വിവാഹ ശേഷം പ്രത്യക വിവാഹസത്കാരവും നടന്നു, പ്രശസ്ത ഡിസൈനറായ സഭ്യസാചി മുഖർജി രൂപകൽപന ചെയ്ത ലഹംഗയാണ് വിവാഹ സത്കാര വേളയിൽ അമല അണിയുക.

വ്യത്യസ്ഥ  മതസ്ഥരാണെങ്കിലും വിവാഹത്തിനായി  മതം മാറേണ്ടതില്ലെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹ ചടങ്ങുകള്‍ ഇരുവരുടെയും ആചാരങ്ങളും വിശ്വാസങ്ങളും പ്രകാരം നടത്തുവാനും ഇവര്‍ തീരുമാനിച്ചിരുന്നു.അതിന്‍ പ്രകാരം ജൂണ്‍ ഏഴിന് കൊച്ചിയിലെ എട്ടര സെന്റ് ജൂഡ് പള്ളിയിൽ വച്ച് അമലയും വിജയും മോതിരം മാറിയിരുന്നു. മനസമ്മതം നടന്നിട്ടില്ലെന്ന് പറഞ്ഞ് അമലയുടെ പിതാവ് പോൾ വർഗീസ് വിശദീകരണ കുറിപ്പ് ഇറക്കിയത് അവസാന നിമിഷം ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു.

വിവാഹത്തിനു ലഭിക്കുന്ന ഉപഹാരങ്ങള്‍ ഒഴിവാക്കണമെന്നും തന്നേ തീരു എന്നുള്ളവര്‍ വിവാഹ വേദിയില്‍ വച്ചിരിക്കുന്ന ബോക്സില്‍ ഉപഹാരങ്ങള്‍ പണമായി നിക്ഷേപിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.ഇങ്ങനെ സമാഹരിക്കപ്പെടുന്ന തുക വിഭിന്ന ശേഷിയുള്ള കുട്ടികളുടെ ക്ഷേമത്തിനായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷന്‌ സംഭാവന ചെയ്യുമെന്ന ഇരുവരുടെയും തീരുമാനം ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.

വിഭിന്ന ശേഷിയുള്ളവരുടെ കഥ പറഞ്ഞ ദൈവത്തിരുമകൾ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചു മൂന്നു വര്ഷം മുന്‍പാണ് ഇരുവരും പ്രണയത്തിലായത്.ചിത്രം സംവിധാനം ചെയ്തത് വിജയ്‌ തന്നെയായിരുന്നു. തലൈവയാണ് വിജയുടെ മറ്റൊരു ശ്രദ്ധേയ ചിത്രം.

മൈന എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ അമലാ പോള്‍ ഏതാനും മലയാള ചിത്രങ്ങളിലും അഭിനയിച്ചു.ഇതില്‍ മോഹന്‍ലാലിന്റെ നായികയായ ജോഷി ചിത്രം റണ്‍ ബേബി റണ്‍,സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത ഫഹദ് ഫാസിലിന്റെ നായികയായി അമല എത്തിയ ഒരു ഇന്ത്യന്‍ പ്രണയ കഥ എന്നീ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായി.

amala paul wedding

INDIANEWS MOVIES

Leave a Reply