728-pixel-x-90-2-learn
728-pixel-x-90
<< >>

അമര്‍ അക്ബര്‍ ആന്റണി: ജയസൂര്യ വീല്‍ചെയറില്‍

നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ ഭിന്നശേഷിയുള്ള വ്യക്തിയായാകും എത്തുക.അമര്‍ അക്ബര്‍ ആന്റണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ അക്ബറിനെയാണ് താരം വീല്‍ ചെയറില്‍ ഇരുന്ന് അവതരിപ്പിക്കുക. അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന് വീല്‍ചെയറിലായ വ്യക്തിയാണ് അക്ബര്‍. എന്നാല്‍ ആരുടേയും സഹതാപം പിടിച്ചു വാങ്ങാന്‍ താല്‍പര്യമില്ലാത്ത അക്ബര്‍ തന്റേതായ രീതിയില്‍ ജീവിതം നയിക്കുന്ന ആളാണ്.ചിത്രത്തില്‍ താന്‍ കൃത്രിമ കാല്‍ ഉപയോഗിക്കുന്നുണ്ടെന്ന് ജയസൂര്യ പറഞ്ഞു.കോളേജ് കാലം മുതല്‍ക്കേ നാദിര്‍ഷയുടെ വലിയ ആരാധകനായിരുന്ന തിനിക്ക് ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് ജയസൂര്യ പറഞ്ഞു. ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ്.അവര്‍ക്കൊരു സ്വപ്നമുണ്ട്. എന്നാല്‍ അത് നിറവേറ്റാന്‍ വളരെയധികം ബുദ്ധിമുട്ടുകളെ നേരിടേണ്ടതായുണ്ട്.അവരുടെ കോളനിയില്‍ ഉണ്ടാകുന്ന ഒരു സംഭവം സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നേരത്തെ ഒന്നിച്ചത് ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സിന് വേണ്ടിയായിരുന്നു.2006ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു.കൂടാതെ വി കെ പ്രകാശിന്റെ ഹിറ്റ് ചിത്രമായ ബ്യൂട്ടിഫുള്ളിലും ജയസൂര്യയുടെ വീല്‍ചെയര്‍ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ചിത്രത്തില്‍ അബു സലീം ജയസൂര്യയുടെ അച്ഛന്റേയും ബിന്ദു പണിക്കര്‍ അമ്മയുടേയും വേഷം അവതരിപ്പിക്കും.ഫോര്‍ട്ട് കൊച്ചിയും തായ്‌ലാന്റുമാകും ചിത്രത്തിന്റെ ഷൂട്ടിംഗ്. INDIANEWS24.COM Movies

Leave a Reply