728-pixel-x-90-2-learn
728-pixel-x-90
<< >>

അഭ്രപാളിയിലെ നായകരല്ല,ധീരത അവാർഡ് ലഭിച്ച കുട്ടികളാണ് യഥാർത്ഥ താരങ്ങൾ-പി.വിജയൻ ഐ.പി.എസ്

തിരുവനന്തപുരം:സാമൂഹ്യ തിന്മകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയിൽ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരവുമായ പരിക്കുകൾ പറ്റുമെന്നതൊന്നും ചിന്തിക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും നിറഞ്ഞ പ്രവർത്തനത്തിലൂടെ രാഷ്ട്രപതിയുടെ ദേശീയ ധീരത അവാർഡ് വാങ്ങിയ കുട്ടികളാണ് യഥാർത്ഥത്തിൽ അഭ്രപാളികളിലെ നായകരേക്കാൾ താരങ്ങളെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് പി.വിജയൻ പറഞ്ഞു. കേരള സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച രാഷ്ട്രപതിയുടെ ദേശീയ ധീരത പുരസ്‌ക്കാരം ലഭിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എ.എസ്, ഐ.പി.എസ് നേടിയവരെക്കാൾ മഹാന്മാരാണ് ഇവർ. മനുഷ്യ സ്‌നേഹം എന്നു പറയുന്നത് പറയുവാനുള്ളതല്ല സ്വഭാവത്തിലും വ്യക്തി ജീവിതത്തിലൂടെയും പ്രാവർത്തികമാക്കാനുള്ളതാണ്. എന്ത് നേടുമ്പോഴും മറ്റുള്ളവർക്കു വേണ്ടി അത് പങ്കുവയ്ക്കണം.മാനവികതയും സാഹസികതയും ഒരുമിച്ചു ചേർക്കണം അദ്ദേഹം കുട്ടികളെ ഉപദ്ദേശിച്ചു. സാഹസികത പാഠ പുസ്തകങ്ങളിലൂടെ ലഭിക്കുന്നതല്ല ഒരാൾ അപകടത്തിൽപ്പെടുമ്പോൾ വിരോചിതമായ ഇടപ്പെടലുകളിലൂടെയാണ് ലഭ്യമാകുന്നത് വിജയൻ പറഞ്ഞു.

2015,2016,2017 എന്നീ വർഷങ്ങളിൽ ദേശീയ ധീരതാ അവാർഡ് ലഭിച്ച കുട്ടികളെ സംസ്ഥാന ശിശുക്ഷേമ സമിതി പുരസ്‌ക്കാരം നൽകി ആദരിച്ചത്. 2015ൽ ആരോമൽ.എസ്.എം (തിരുവനന്തപുരം), അഭിജിത്ത്.കെ.വി (കണ്ണൂർ), അനന്ദു ദിലീപ് (കോട്ടയം), മുഹമ്മദ് ഷംനാദ് (കോഴിക്കോട്), ബിഥോവൻ (തിരുവനന്തപുരം), നിതിൻ ഫിലപ്പ് മാത്യു (കോട്ടയം),2016ൽ ബദറുനിസ. കെ.പി (പാലക്കാട്), ബിനിൽ മഞ്ഞളി (എറണാകുളം), ആദിത്യൻ.എം.പി.പിള്ള (പത്തനംതിട്ട), അഖിൽ.കെ. ഷിബു (പത്തനംതിട്ട), 2017ൽ സബാസ്റ്റ്യൻ  വിൻസന്റ് (ആലപ്പുഴ) എന്നിവർക്കാണ് രാഷ്ട്രപതിയുടെ  ദേശീയ  ധീരത  ദേശീയ  അവാർഡ് ലഭിച്ചത്.

അവാർഡ്ദാന ചടങ്ങിൽ കോവളത്ത് നിഷ്ഠുരമായി കൊല ചെയ്യപ്പെട്ട വിദേശ വനിതയുടെ സഹോദരി ഇലിസും പങ്കെടുത്തു.സമിതി ദത്തെടുക്കൽ കേന്ദ്രത്തിലെ കുട്ടികളെ കാണാനെത്തിയതായിരുന്നു അവർ. എല്ലാ കുട്ടികളും പരസ്പര സ്‌നേഹത്തോടും സഹവർത്ത്യത്തോടും ജീവിക്കണമെന്ന് കുട്ടികളോട്  അഭ്യർത്ഥിച്ചു. പരസ്പരം ക്ഷമിക്കാനും പഠിക്കണം അവർ പറഞ്ഞു. 

ജനറൽ സെക്രട്ടറി അഡ്വ.ദീപക്.എസ്.പി അദ്ധ്യക്ഷനായ ചടങ്ങിൽ ട്രഷറർ ജി. രാധാകൃഷ്ണൻ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ആർ. രാജു നന്ദിയും പറഞ്ഞു. സംസ്ഥാന ബാലവകാശ കമ്മീഷൻ അംഗം എം.പി ആന്റണിയും ചടങ്ങിൽ പങ്കെടുത്തു.

JITHESH DAMODAR INDIANEWS24

Leave a Reply