728-pixel-x-90-2-learn
728-pixel-x-90
<< >>

അഭൂതപൂര്‍വ്വമായ ജനത്തിരക്ക് കാരണം വിമാനത്താവളം സ്തംഭിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ അഭൂതപൂര്‍വ്വമായ ജനത്തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞഅവധി ദിനമായ ഞായറാഴ്ച വിമാനത്താവളത്തില്‍ എത്തിയത് ഏകദേശം ഒരുലക്ഷത്തിലേറെപ്പേര്‍. ജനസഞ്ചയത്താല്‍ വിമാനത്താവളവും വാഹനങ്ങളുടെ പെരുപ്പത്താല്‍ മട്ടന്നൂരും വീര്‍പ്പുമുട്ടി.പ്രതീക്ഷതെറ്റിച്ചുള്ള ജനപ്രവാഹമാണുണ്ടാതില്‍ വിമാനാഅധികൃതര്‍ അന്താളിച്ചുപോയി. സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ പാടുപെട്ടു.വിമാനത്താവളം സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് കിയാല്‍ അനുവാദം നല്‍കിയതിന്റെ മൂന്നാംദിവസം മട്ടന്നൂര്‍ ഇതുവരെ കണ്ടിട്ടില്ലാത്തത്ര ജനങ്ങളാണെത്തിയത്.വാഹനങ്ങളിലും കാല്‍നടയായും ജനങ്ങള്‍ വിമാനത്താവളത്തിലേക്ക് ഒഴുകുകയായിരുന്നു.സന്ദര്‍ശനസമയം രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെയായിരുന്നു. രാവിലെ ഏഴോടെ തന്നെ വിമാനത്താവളത്തിന്റെ പ്രവേശനകവാടമായ കാരയില്‍ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായി.c3
തിരക്ക് കണക്കിലെടുത്ത് അരമണിക്കൂര്‍ നേരത്തെ പ്രവേശനം അനുവദിച്ചു.എന്നാല്‍ ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറം ആളുകള്‍ എത്തിയതോടെ ടെര്‍മിനല്‍ കെട്ടിടത്തിലേക്ക് കടത്തിവിടുന്നത് ഇടയ്ക്കിടെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.മറ്റ് ജില്ലകളില്‍നിന്നും കര്‍ണാടകത്തില്‍നിന്നു വരെ സന്ദര്‍ശകരെത്തിയതോടെ മട്ടന്നൂരിലേക്കുള്ള എല്ലാ റോഡുകളും വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകാതെ സ്തംഭിച്ചു.മട്ടന്നൂരില്‍നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലെത്താന്‍ മണിക്കൂറുകളാണ് വേണ്ടിവന്നത്.പദ്ധതിപ്രദേശത്തെത്തിയെങ്കിലും നൂറുകണക്കിനാളുകള്‍ക്ക് ടെര്‍മിനല്‍ കെട്ടിടത്തിനകത്തേക്ക് കയറാനാകാതെ തിരിച്ചുപോകേണ്ടിവന്നു. രാവിലെ പത്തോടെതന്നെ സ്‌പെഷ്യല്‍ ബസുകളിലുള്‍പ്പെടെ ആളുകള്‍ എത്തിയതോടെ സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ സിഐഎസ്എഫ് സുരക്ഷാ ഭടന്മാരും പൊലീസും കിയാല്‍ ജീവനക്കാരും പാടുപെട്ടു.
പലയിടങ്ങളിലായി വടംകെട്ടിയാണ് സന്ദര്‍ശകരെ നിയന്ത്രിച്ചത്. സന്ദര്‍ശകസംഘത്തിലുള്ള കുട്ടികളുള്‍പ്പെടെ പലരും കൂട്ടംതെറ്റി കാണാതായതോടെ കണ്ടെത്താന്‍ കിയാല്‍ അധികൃതര്‍ക്ക് തുടര്‍ച്ചയായി മൈക്ക് അനൗണ്‍സ്‌മെന്റും നടത്തേണ്ടിവന്ന
INDIANEWS24 KANNUR

Leave a Reply