പ്രമുഖ ബോളിവുഡ് താരം അഭിഷേക് ബച്ചൻ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചു.കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സ്ഥലങ്ങൾ സന്ദർശിച്ച അഭിനേതാവ് എന്ന നിലയിലാണ് താരം ഗിന്നസ് റെക്കോർഡിനുടമയായത്.ഹോളിവുഡ് നടൻ വില്‍ സ്മിത്തിന്റെ പേരിലെ റെക്കോർഡാണ് ബച്ചൻ മറികടന്നത്.
2004ല്‍ ഐ റോബോര്‍ട്ട് എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കായി രണ്ട് മണിക്കൂര്‍ കൊണ്ട് മൂന്നു ഇടങ്ങളില്‍ വില്‍ സ്മിത്ത് ആരാധകരുമായി സംവദിച്ചു.2009ല്‍ ഡല്‍ഹി6 എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഴ് നഗരങ്ങളാണ് അഭിഷേക് സന്ദര്‍ശിച്ചത്. 12 മണിക്കൂറിനുള്ളില്‍ 1800 കിലോ മീറ്റര്‍ ദൂരം താരം യാത്ര ചെയ്തു. പ്രൈവറ്റ് ജെറ്റിലും കാറിലുമായിരുന്നു യാത്ര.
INDIANEWS24.COM Movies