728-pixel-x-90-2-learn
728-pixel-x-90
<< >>

അഭിമാനം..അഭിനന്ദനം..നയതന്ത്രം

വാഗാ: വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ത്യൻ സൈന്യത്തിന് പാകിസ്ഥാൻ കൈമാറി.പാക് റേഞ്ചർമാരുടെ ഒപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ എത്തിയത്.കനത്ത സുരക്ഷാ സന്നാഹമാണ് ബിഎസ്എഫ് ഇന്ത്യൻ അതിർത്തിയിൽ ഒരുക്കിയിരുന്നത്. വ്യോമസേനയിലെ എയര്‍ വൈസ് മാര്‍ഷല്‍ ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിക്കാനായി എത്തി. മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻറെ പ്രഖ്യാപനം എത്തുന്നത്. അക്ഷരാര്‍ത്ഥത്തില്‍ പാകിസ്ഥാനും ഇമ്രാന്‍ ഖാനും അഭിനന്ദിനെ വിട്ടയയ്ക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.അന്താരാഷ്ട്ര സമ്മര്‍ദ്ദവും ഇന്ത്യയുടെ വന്‍ സൈനിക ശേഷിയും ഏതു നിമിഷവും ഉണ്ടാകാന്‍ സാധ്യതയുള്ള അതിര്‍ത്തി ഭേദിച്ചുള്ള ആക്രമണവും പാക്കിസ്ഥാനെ വന്‍ സമ്മര്‍ദ്ദത്തിനടിമയാക്കി.

നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരം  വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്കിയാൽ കൈമാറാം എന്നായിരുന്നു രാവിലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. ഒരുപാധിയും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. ചൈനീസ് വിദേശകാര്യമന്ത്രിയും സൗദി വിദേശകാര്യമന്ത്രിയും പാകിസ്ഥാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. അമേരിക്കയുടെ സമ്മർദ്ദവും പാകിസ്ഥാനു മേൽ ഉണ്ടായിരുന്നു. ഒപ്പം ഇന്ത്യ നിലപാടു കർശനമാക്കുന്നു എന്ന സൂചനയും പുറത്തു വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്രാൻ ഖാൻ  സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിംഗ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു നിലപാട്. ഇതെല്ലാം പാകിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി യോഗം സ്ഥിതി വിലയിരുത്തി. വിംഗ് കമാൻഡർ അഭിനന്ദനെ തിരികെ എത്തിക്കാനായത് ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരവും അഭിമാനകരവുമായി.

abhinandanഅഭിനന്ദൻ വർധമാന് ഇന്ന് ഇന്ത്യയൊട്ടാകെ ഒരു  സൂപ്പർ ഹീറോ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്.ലോകചരിത്രത്തിൽത്തന്നെ അഭിനന്ദൻ വർധമാൻ വളരെ അപൂർവമായ ഒരു ചേയ്‍സിംഗ് ആണ് നടത്തിയത്. മിഗ് 21- എന്നത് ഇന്ത്യൻ സൈന്യത്തിന്‍റെ ഏറ്റവും പഴക്കമുള്ള, ഒട്ടും ആധുനികമല്ലാത്ത വിമാനമാണ്. തുടർച്ചയായി തകർന്നു വീഴുന്ന ചരിത്രമുള്ള – പറക്കുന്ന ശവമഞ്ചം (Flying Coffin) എന്ന് ദുഷ്പേരുള്ള മിഗ് വിമാനം ഉപയോഗിച്ച് ആധുനിക പോർ വിമാനമായ എഫ് 16-നെ തുരത്തിയോടിച്ച സൂപ്പർ ഹീറോയാണ് അഭിനന്ദൻ വർധമാൻ. ലോകചരിത്രത്തിൽത്തന്നെ ആദ്യമാണിതെന്ന് വിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നു.അതിനാലാണ് അഭിനന്ദന്‍റെ ധീരതയ്ക്ക് മുന്നിൽ രാജ്യം സല്യൂട്ട് ചെയ്യുന്നതും.

ഇപ്പോൾ എല്ലാവരുടെയും മനസ്സിലുയരുന്ന ഒരു ചോദ്യം എന്ന് അഭിനന്ദന് തിരികെ പ്രിയപ്പെട്ട വിമാനങ്ങൾ പറപ്പിക്കാൻ സർവീസിൽ തിരികെയെത്താനാകും എന്നതാണ്. അഭിനന്ദന് പരിക്കേറ്റിട്ടുണ്ട്. വിമാനാപകടത്തിൽ പരിക്കേറ്റ ഒരു വൈമാനികന് തിരികെ ഫ്ലൈയിംഗ് സർവീസിലേക്ക് വരുന്നതിന് മുമ്പ് ചില പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ആദ്യത്തേത് തീർച്ചയായും പരിശോധനകളാണ്. അതിന് ശേഷം എംആർഐ സ്കാൻ വേണം. അഭിനന്ദന് കാലിന് പരിക്കേറ്റിട്ടുണ്ട് സൂചന. മാത്രമല്ല, പാക് അധീന കശ്മീരിൽ ചെന്ന് വീണ അഭിനന്ദനെ തദ്ദേശവാസികൾ മർദ്ദിക്കുകയും ചെയ്തിരുന്നു. അസെസ്‍മെന്‍റ് ഓഫ് ഫൈറ്റർ ഫ്ലൈറ്റ് ഫ്ലയിംഗ്’ എന്ന രീതിയിൽ ഒരു യുദ്ധവിമാനം ഓടിക്കാൻ അഭിനന്ദന് കഴിയുമോ എന്നതിന് കൃത്യമായ പരിശോധനകളും പരിചരണവും വിദഗ്‍ധ ചികിത്സയും ലഭിക്കും. അതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് മെഡിസിൻ എന്ന അത്യാധുനിക ചികിത്സാ കേന്ദ്രമുണ്ട്. അവിടെയാണ് വ്യോമസേനയുടെ എല്ലാ പൈലറ്റുമാരും എത്താറുള്ളത്. അവിടെ അഭിനന്ദനും എത്തി ചികിത്സ നേടും.മുമ്പ് കാർഗിൽ യുദ്ധകാലത്ത് പാകിസ്ഥാൻ തടവിലാക്കിയ നചികേതയ്ക്കും ഒരു മാനസിക, ശാരീരിക കൗൺസിലിംഗും ചികിത്സയും നൽകിയിരുന്നു. അതിന് ശേഷം നചികേത സർവീസിലേക്ക് സജീവമായി തിരിച്ചുവന്നു.

ഏതായാലും ഇന്ത്യന്‍ നയതന്ത്ര രംഗത്തിനും അഭിനന്ദനിലൂടെ ഇന്ത്യന്‍ സൈന്യത്തിനും ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് അഭിനന്ദന്റെ എഫ് 16 നെ പ്രതിരോധിക്കലിലൂടെയും പിന്നീടു വിടുതലിലൂടെയും ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.

INDIANEWS24 NEW DELHI DESK

 

Leave a Reply