ടൊറന്റോ: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐക്കാര് കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ കടലുകള്‍ കടന്നും മനുഷ്യസ്നേഹത്തിന്റെ പ്രവാഹം. സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി സമാഹരിക്കുന്ന രക്തസാക്ഷി കുടുംബസഹായഫണ്ടിലേക്ക് കാനഡയില്‍നിന്ന് ഒരു ലക്ഷം രൂപ സംഭാവന. “കാനഡ സഖാക്കള്‍” എന്ന വാട്ട്സ്അപ്പ് കൂട്ടായ്മയാണ് 104355 രൂപ അംഗങ്ങളില്‍നിന്ന് പിരിച്ചുനല്‍കിയത്. സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും ആയ മലയാളികളുടെതാണ് ഈ കൂട്ടായ്മ.
സിപിഐ എം ഏറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ച് തുക കൈമാറി. വാട്ട്സ്അപ്പ് ഗ്രൂപ്പ് അംഗം ഷാജേഷ് പുരുഷോത്തമനില്‍നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന് 104355 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. സിപിഐ എം നേരിട്ട് ആളുകളില്‍ എത്തി പിരിവ് തുടങ്ങുന്നതിനു മുമ്പ്തന്നെ വിദേശത്തുനിന്നും ഇന്ത്യയ്ക്കുള്ളില്‍ നിന്നുമായി ഇതിനകം 30 ലക്ഷം രൂപയിലധികം സംഭാവന ലഭിച്ചുവെന്ന് സി എന്‍ മോഹനന് പറഞ്ഞു.
പുരോഗമന ആശയങ്ങള്‍ പുലര്‍ത്തുന്ന കനേഡിയന്‍ മലയാളികളുടെ ഒത്തുചേരല്‍ ലക്ഷ്യമിട്ടാണ് ‘കാനഡ സഖാക്കള്‍’ എന്ന വാട്ട്സ്അപ്പ് ഒരു മാസം മുമ്പ് ആരംഭിച്ചത്. ഗ്രൂപ്പില്‍ അംഗങ്ങള്‍ ആകാന്‍ താല്പര്യമുള്ളവര് മാത്യു ജോയ് [4168442137], അനീഷ് ഇരിട്ടി [4165273248], ഷാജേഷ് പുരുഷോത്തമന് [5873344194], സോവെറിന്ജോണ് [5873348887], സി ജി പ്രദീപ് [4168860430] എന്നിവരുമായി ബന്ധപ്പെടുക.
INDIANEWS24 TORONTO DESK