jio 800x100
jio 800x100
728-pixel-x-90
<< >>

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് പൊലീസ് പിടിയിലായി

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുഹമ്മദ് പൊലീസ് പിടിയിലായി.മഹാരാജാസ് കോളേജിലെ കാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റാണ് പിടിയിലായ മുഹമ്മദ്.ഗോവയില്‍ കുറച്ച് നാളായി ഒളിവില്‍ കഴിഞ്ഞിരുന്ന മുഹമ്മദിനെ മംഗലാപുരത്തിന്റെയും കാസര്‍കോടിന്റെയും അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്.മഹാരാജാസില്‍ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ചേര്‍ത്തല അരൂക്കുറ്റി വടുതല സ്വദേശിയാണ്.മുഹമ്മദിനെ പിടികൂടിയതിന് പിന്നാലെ ചേര്‍ത്തലയില്‍ നിന്ന് മാതാപിതാക്കളും ഒളിവില്‍ പോയിരിക്കുകയാണ്.
കാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുത്തത്.പിന്നീട് കൊലപാതകത്തില്‍ എത്തിച്ചേരുകയും ചെയ്തു.പ്രൊഫഷണല്‍ പരിശീലനം നേടിയവരാണ് കൊലപാതകത്തിന് പിന്നിലെന്ന പൊലീസ് കണ്ടെത്തിയിട്ടുണ്ട്.അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.പക്ഷേ ഇത് അങ്ങനെ കരുതാനാവില്ല എന്ന് കോടതിയും വ്യക്തമാക്കി.
INDIANEWS24 JITHESHDAMODAR TVM BUREAU

Leave a Reply