728-pixel-x-90-2-learn
728-pixel-x-90
<< >>

അഭിനയിക്കുന്ന സംവിധായകരുടെ നിരയിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരിയും

സംവിധായകരായി എത്തി അഭിനയത്തിലേക്ക് കടന്നവരുടെ കൂട്ടത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരിയും.ഖൈസ് മില്ലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി എന്ന ചിത്രത്തിലാണ് ലിജോ വേഷമിടുന്നത്.

സപ്തമശ്രീ തസ്‌ക്കരാഃ എന്ന ചിത്രത്തില്‍ അതിഥി താരമായെത്തിയ ലിജോ പുതിയ ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിരിക്കും.ആകാശവാണിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് ബാബുവാണ്‌. നായിക കാവ്യമാധവനും.അഭിനേതാവും സംവിധായികയുമായ സാന്ദ്രാ തോമസും ഈ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ഡബിള്‍ ബാരല്‍ എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഇപ്പോള്‍ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.

INDIANEWS24.COM MOVIES

Leave a Reply