കൊച്ചി:ചിത്രകാരന്മാര് ഉത്സവമാക്കിയ ചിത്രചന്തയിലേക്ക് രമ്യ നമ്പീശന് എത്തിയപ്പോള്‍ എല്ലാവരും കരുതിയത് സാധാരണയായിസെലിബ്രിറ്റികളില് പലരും ആലങ്കാരികമായി കൊണ്ടുനടക്കുന്ന ക്രെയ്സ് എന്നായിരുന്നു. ഒബറോണ്‍ മാളിന്റെ അഞ്ചാം നിലയിലേക്കുള്ള പടിക്കെട്ടുകള്‍ കയറി അവര്‍ എത്തിയത് ഒരു പഴങ്കഥകെട്ടുമായാണ്. അഭിനയലോകത്തേക്ക് ചുവടുവെപ്പിച്ച തന്റെ ഗുരുനാഥനുള്ള വരദക്ഷിണയായിരുന്ന ആ പഴങ്കഥകെട്ട്.ഒപ്പം ഗുരു കരുതിവച്ച അപൂര്‍വ്വ സമ്മാനം സ്വന്തമാക്കാനും.
ചോറ്റാനിക്കര ക്ഷേത്രത്രത്തിനടുത്ത് ജനിച്ചു വളര്‍ന്ന രമ്യ നമ്പീശന് പാട്ടും നൃത്തവും വശമാക്കിയതെല്ലാം കേട്ടു പഴകിയ കാര്യങ്ങള്‍. അഭിനയ ജീവിതത്തിന് മുമ്പുള്ള കുട്ടിക്കാലം ആ ക്ഷേത്രത്തിലെ കലാ സദസ്സുകളുടെ ഭാഗമായിരിക്കുമ്പോഴും ചിത്രരചനയും വശമാക്കിയിരുന്നുവെന്ന് ചിത്രചന്ത അടിവരയിടുന്നു. പാട്ട്, നൃത്തം തുടങ്ങി കലാരംഗത്തെ രമ്യയുടെ മികവുകളറിയാവുന്ന ആസിഫ് അലി കോമു എന്ന ആമുഖങ്ങളാവശ്യമില്ലാത്ത കലാകാരന് രമ്യയെ ടെലിവിഷന്‍ സ്ക്രീനിലൂടെ താരപ്പൊലിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ആനയിക്കുകയായിരുന്നു. രമ്യ നമ്പീശനു സിനിമയിലേക്കുള്ള ചവിട്ടുപടിയായി ആ ടെലിവിഷന്‍ അരങ്ങേറ്റം. രമ്യയുടെ അക്കാലത്തുള്ള ഒരു ചിത്രമാണ് ചിത്രച്ചന്തയിലേക്ക് അതിഥിയായി എത്തിയ രമ്യക്കായി ആസിഫ്ക അലി കോമു കരുതി വച്ച സര്‍പ്രൈസ് ഗിഫ്റ്റ്.കണ്ണന് മുരുകാലയ ആണ് രമ്യയുടെ ബാല്യകാല ചിത്രം ആസ്പദമാകി പെയിന്റിംഗ് ഒരുക്കിയത്. കണ്ണന്റെ നിരവധി ചിത്രങ്ങള്‍ ചിത്രച്ചന്തയ്ക്ക് മാറ്റ് കൂട്ടുന്നു .
ചിത്രച്ചന്തയില്‍ കേരളത്തിലെമ്പാടുമുള്ള നൂറ് കണക്കിന് കലാകാരന്മാരുടെ സൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ 20ന് തുടങ്ങിയ പ്രദര്‍ശനം ആസ്വദിക്കുവാനും ചിത്രങ്ങള്‍ സ്വന്തമാക്കാനും ദിവസേന നിരവധി പേര് ഇവിടെ വന്നുപോകുന്നു. പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ 11 മുതല്‍ ആരംഭിക്കും.
INDIANEWS24.COM ART DESK