728-pixel-x-90-2-learn
728-pixel-x-90
<< >>

അഭയാ കേസില്‍ തുടരന്വേഷണം

 കൊച്ചി: അഭയക്കേസില്‍  തുടരന്വേഷണം നടത്തണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് എസ്പിയും അനേ്വഷണ ഉദ്യോഗസ്ഥനുമായിരുന്ന കെ ടി മൈക്കിള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ ഹരിലാലിന്റെ ഉത്തരവ്. കേസില്‍ അന്വേഷണം നടത്തുന്നതിനായി സിബിഐ സമര്‍പ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും തിരിച്ചു നല്‍കണമെന്നും അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു.തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ നടക്കുന്ന നടപടികള്‍ ഈ കാലയളവില്‍ നിര്‍ത്തി വെയ്ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അഭയക്കേസ് രണ്ടു ദശാബ്ദങ്ങളിലേറെയായി മാധ്യമങ്ങളില്‍ തലക്കെട്ടായി നിറഞ്ഞു നില്‍ക്കുന്ന വിഷയമാണെന്നതില്‍ സംശയമില്ലെന്നു കോടതി പറഞ്ഞു .ഈ കേസില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചു പ്രത്യേക അന്വേഷണം നടക്കേണ്ടത്‌ നീതി ന്യായ വ്യവസ്ഥക്ക് ആവശ്യമായ കാര്യമാണ് എന്ന് കോടതി നിരീക്ഷിച്ചു. 1992 ലും 2009 ലും അനേ്വഷണ സംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇനിയും തുടരനേ്വഷണത്തിന് ഉത്തരവിട്ടാല്‍ വിചാരണയ്ക്ക് ഇതു കാലതാമസം വരുത്തുമോയെന്നതാണു പ്രധാന പ്രശ്‌നം.

Leave a Reply