728-pixel-x-90-2-learn
728-pixel-x-90
<< >>

അബ്ബാസിയ ഫോക് ഹാളില്‍ വ്യാഴാഴ്ച്ച വിസാരണൈ പ്രദര്‍ശിപ്പിക്കും

കുവൈറ്റ്‌സിറ്റി:ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ വിദേശ ഭാഷാ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിസാരണൈ എന്ന തമിഴ് ചിത്രം കുവൈറ്റില്‍ പ്രദര്‍ശിപ്പിക്കും.അബ്ബാസിയ ഫോക് ഹാളില്‍ വ്യാഴാഴ്ച്ച വൈകീട്ട് ഏഴിനാണ് പ്രദര്‍ശനം.ലോകസിനിമകളും കലാമൂല്യമുള്ള സിനിമകളും ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമ സര്‍ക്കിള്‍ പ്രദര്‍ശിപ്പിച്ചുവരുന്ന പരമ്പരയില്‍ എട്ടാമത് ചിത്രമായാണ് വിസാരണൈ പ്രദര്‍ശിപ്പിക്കുക.

കലാമൂല്യമുള്ള സിനിമകള്‍ ഒന്നിച്ചിരുന്ന് കാണുവാനും സിനിമയുടെ ദൃശ്യഭാഷ മനസ്സിലാക്കാനും സാധ്യമാകുന്ന തരത്തിലാണ് സിനിമ സര്‍ക്കിള്‍ പ്രദര്‍ശനം ഒരുക്കുന്നത്.ഇതിനായി വിവിധ ഭാഷകളിലുള്ള തിരഞ്ഞെടുത്ത സിനികളാവും പ്രദര്‍ശിപ്പിക്കുക.അബ്ബാസിയ ഫോക് ഹാളിലെ നാളത്തെ പ്രദര്‍ശനത്തോടൊപ്പം ഗ്രാന്‍ഡ് ഹൈപ്പര്‍ ലഭ്യമാക്കിയ പുതിയ ഓഡിയോ വിഷ്വല്‍ സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നിര്‍വ്വഹിക്കപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

INDIANEWS24.COM Gulf Desk

Leave a Reply