728-pixel-x-90-2-learn
728-pixel-x-90
<< >>

അബ്ബാസിയ ദുരിത മേഖലകള്‍ മന്ത്രിയും ഗവര്‍ണ്ണറും സന്ദര്‍ശിച്ചു

 

കുവൈറ്റ്‌ സിറ്റി: അബ്ബാസിയ ഉള്‍പ്പെടെയുള്ള ഫര്‍വാനിയ ഗവര്‍ണറേറ്റിന് കീഴില്‍ താമസക്കാരായ പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ദുരിതങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനു വേണ്ടി ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹും വാര്‍ത്താവിനിമയത്തിന്‍റെയും മുനിസിപ്പാലിറ്റിയുടെയും ചുമതലയുള്ള മന്ത്രി ഈസാ അല്‍ കന്ദരിയും ഗവര്‍ണറേറ്റിന് കീഴിലെ അബ്ബാസിയ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഉന്നതല സംഘം അടിയന്തിര സ്വഭാവത്തോട്കൂടിയും സമയ ബന്ധിതമായും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അറീയിച്ചു. ചില പ്രദേശങ്ങളില്‍ പ്രശ്നങ്ങള്‍ അതീവ സങ്കീര്‍ണ്ണമാണെന്നും അവിടങ്ങളില്‍ വിവിധ മന്ത്രാലയ ഉദ്ദ്യോഗസ്ഥരുടെ പ്രത്യേക ശ്രദ്ധ ചെലുത്തി നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി തല സംഘം പറഞ്ഞു.

അബ്ബാസിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വാഹന ഗതാഗതം തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വര്‍ക്ക്‌ഷോപ്പുകള്‍, കെട്ടിടങ്ങളുടെ ഭൂഗര്‍ഭ അറകള്‍ ഗോഡൌണുകളായി ഉപയോഗിച്ച് തീ കത്തിപ്പിടിക്കാന്‍ സാധ്യതയുള്ള വിവിധയിനം സാദനങ്ങളുടെ സൂക്ഷിപ്പ് എന്നിവ നിര്‍ത്തലാക്കാന്‍ നിര്‍ദ്ദേശം നല്‍കികഴിഞ്ഞതായി സംഘം പറഞ്ഞു. ദുരിതത്തിനു അറുതി വരുത്തുന്നതിന് തുടക്കം കുറിച്ച് ശുചീകരണ പ്രവര്‍ത്തനം വിവിധ ഏരിയകളില്‍ ആരംഭിച്ചു കഴിഞ്ഞു.

 

കല ഉൾപ്പടെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിനെ കാണുകയും പിന്നീട് അംബാസഡര്‍ പ്രത്യേക താല്പര്യം എടുത്ത് നിവേദനം കൊടുത്ത കലയുടെ പ്രതിനിധിയടക്കമുള്ള സംഘടനാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഫര്‍വാനിയ ഗവര്‍ണറെ കണ്ടു കഴിഞ്ഞ ദിവസം വിശദമായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് സത്വര നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കൊണ്ടിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ക്ക് തുടക്കമായതില്‍ ഏറെ സന്തോഷത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. പ്രശ്നത്തിൽ ക്രിയാത്മകമായി ഇടപെട്ട ഇന്ത്യൻ എംബസ്സി അധികൃതരെ കല കുവൈറ്റ്‌ അഭിനന്ദിച്ചു.

Leave a Reply