728-pixel-x-90-2-learn
728-pixel-x-90
<< >>

അബ്ദു റബ്ബിന്റെ വര്‍ഗ്ഗീയവല്‍ക്കരണം:എസ്.എഫ്.ഐ കാണാതെ പോകുന്നത് എന്ത് കൊണ്ട് ?

വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണമോ അതോ വര്‍ഗ്ഗീയവല്‍ക്കരണമോ ഇതില്‍ ഇതാണ് കൂടുതല്‍ അപകടം?

ചോദ്യം കേരളത്തിലെ പാവപ്പെട്ടവരുടെേയും സാധാരണക്കാരന്റെയും മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഐതിഹാസിക സമരം നയിച്ച ചരിത്രമുള്ള എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തോടാണ്.

കേരള വിദ്യാഭ്യാസ മേഖല അബ്ദുറബ്ബ് എന്ന ‘പച്ചപ്രിയനായ’ വിദ്യാഭ്യാസ മന്ത്രി വര്‍ഗ്ഗീയ കൂത്തരങ്ങാക്കുന്നത് എസ്.എഫ്.ഐ  കാണുന്നില്ലേ???ഈ കാലത്ത് ഭരണത്തിനു നേതൃത്വം നല്‍കുന്ന കോണ്ഗ്രസ്സും അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെ.എസ്.യു വും നിസ്സഹായരാണ് എന്നത് ഒരു വസ്തുതയാണ്.

വിദ്യാഭ്യാസ മന്ത്രിയായ അബ്ദുറബ്ബ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ നയങ്ങള്‍ പൂര്‍ണ്ണമായും മത വിഭാഗീയത വളര്‍ത്താന്‍ മാത്രം ഉപകരിക്കുന്ന ഒന്നാണ് എന്ന് ദിനവും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.കേരളത്തില്‍ കരളുറപ്പുള്ള ഒരു എസ്.എഫ്.ഐ നേതാവും ഇല്ലേ ഈ വര്‍ഗ്ഗീയ കാട്ടാളത്തത്തിനെതിരെ രംഗത്ത് വരാന്‍?

എസ്.എഫ്.ഐ കേരളത്തില്‍ നടത്തിയ ഏറ്റവും വലിയ സമരങ്ങളില്‍ ഒന്നായിരുന്നു കെ.കരുണാകരന്‍ അവസാനവട്ടം മുഖ്യമന്ത്രി  ആയിരുന്ന കാലത്ത് നടത്തിയ സ്വാശ്രയ വിരുദ്ധ സമരം.കേരള വിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കില്ല എന്ന്‍ പ്രഖ്യാപിച്ചുകൊണ്ട് ആ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ.ടി.മുഹമ്മദ്‌ ബഷീര്‍ നടപ്പാക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സമരം നടത്തി.കേരളത്തിലെ തെരുവോരങ്ങള്‍ രക്തരൂക്ഷമായ വിദ്യാര്‍ത്ഥി സമരം കണ്ടു തരിച്ച് പോയി.കൂത്തുപ്പറമ്പില്‍ വച്ച് എസ്.എഫ്.ഐ -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് വെടി വെച്ചു. ആ വെടി വെപ്പില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.എന്നിട്ടും ഇടറാതെ, പതറാതെ കേരളത്തിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആ സമരം കൂടുതല്‍ ശക്തിയോടെ നയിച്ചു.

അബ്ദുറബ്ബിന്റെ പ്രവര്‍ത്തികള്‍ വച്ച് താരതമ്യം ചെയ്ത് നോക്കുമ്പോള്‍ അന്നത്തെ,ഇ.ടി മുഹമ്മദ്‌ ബഷീര്‍ വെറും നിര്‍ദ്ദോഷി ആയിരുന്നു എന്ന് തിരിച്ചറിയാന്‍  മാര്‍ക്സിസം-ലെനിനിസം മുഴുവന്‍ പഠിക്കേണ്ട കാര്യം ഇല്ല.ഒരു മതേതര വാദി ആയാല്‍ മാത്രം മതി.

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും വ്യാജ രേഖ ചമച്ച വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പുറത്താക്കിയിട്ട് പോലും എസ്.എഫ്.ഐ അറിഞ്ഞില്ല.വിളം നിലം സമരത്തില്‍ അന്നത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന യു.പി.ജോസഫും കൂട്ടരും അനുഭവിച്ച ത്യാഗത്തിന്റെ കഥകള്‍ ഇന്നത്തെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ആരുമില്ലേ ?

പച്ച ബോര്‍ഡും,പച്ച ബ്ലൌസും,സ്കൂളില്‍ ചെന്നപ്പോള്‍ ചാമരം വീശി ഭക്തി പ്രകടിപ്പിക്കാതിരുന്ന കൊട്ടന്‍ ഹില്‍ ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപികയെ പുറത്താക്കലും ,കോഴിക്കോട് സര്‍വകലാശാല വി സി യെ കാണാന്‍ സ്ത്രീകള്‍ വി സി യുടെ ബ്ലോക്കിലോ ചേംബേറിലോ വീട്ടിലോ ചെല്ലാന്‍ പാടില്ലെന്ന് വിലക്കുന്ന ഉത്തരവ് ഇറക്കിയിരിക്കുന്നതും അടക്കം എന്തെല്ലാം കോപ്രായങ്ങളാണ് പ്രബുദ്ധ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്.

അബ്ദു റബ്ബ് എന്ന മന്ത്രി സ്വന്തം വര്‍ഗ്ഗീയ രോഗത്തിന്റെ അണുക്കള്‍ കേരള വിദ്യാഭ്യാസ മേഖലയില്‍ അപകടകരമാം വിധത്തില്‍ പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്.വിദ്യാഭ്യാസ വകുപ്പില്‍ ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നടത്തിയ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും ഒരു പ്രത്യേക മത വിഭാഗത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് മാത്രമാണ്.വിദ്യാഭ്യാസ മന്ത്രി നടത്തുന്ന ഇത്തരം വര്‍ഗ്ഗീയ പേ കൂത്തുകള്‍ കൊടതിയില്‍ ചോദ്യം ചെയ്യാന്‍ പോലും ശക്തി ഇല്ലാതെ ആയോ കേരളത്തിലെ വിപ്ലവ കുരുന്നുകള്‍ക്ക്???

 

Leave a Reply