728-pixel-x-90-2-learn
728-pixel-x-90
<< >>

അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു

മലപ്പുറം :മധ്യസ്ഥ ശ്രമത്തിനിടെ മുസ്ലിം ലീഗ് എം.എല്‍.എ  അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു. പരിക്ക് ഗുരുതരമല്ല. ചെനക്കല്‍ സര്‍ഹിന്ദ് നഗറിലെ സമദാനിയുടെ വീട്ടില്‍ വെച്ചാണ്‌സംഭവം.

അഞ്ചു വര്‍ഷം മുമ്പ് പള്ളി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക്  ശേഷമാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കക്ഷിയായ പുളിക്കല്‍ കുഞ്ഞാവ എന്നയാള്‍ മാപ്പു പറയാനെന്ന ഭാവേന മുറിയില്‍ കയറി വാതിലടച്ച ശേഷം സമദാനിക്ക് നേരെ കത്തിവീശുകയായിരുന്നത്രേ. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും മൂക്കിന് കുത്തേറ്റു.  സമദാനിയെ ഉടനെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന്‍്റെ എല്ലിനു പൊട്ടലുണ്ട്. പരിശോധനക്കു ശേഷം മുറിയിലേക്ക് മാറ്റിയതായി ആശുപത്രി ഡയറക്ടര്‍ ഡോ.മോഹനകൃഷ്ണന്‍ പറഞ്ഞു.
ലീഗ് പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ  കുഞ്ഞാവയെയും  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. എന്നാല്‍, സമദാനി തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു എന്നാണ് കുഞ്ഞാവ പറയുന്നത്.

Leave a Reply