jio 800x100
jio 800x100
728-pixel-x-90
<< >>

അബോര്‍ഷനെതിരായ റാലി അലങ്കോലമാക്കാന്‍ അര്‍ദ്ധനഗ്നരായ യുവതികളുടെ ശ്രമം

ഓട്ടവ: അബോര്‍ഷനെതിരെ നടന്ന റാലി അലങ്കോലമാക്കാന്‍ അരയ്ക്കു മുകളില്‍ നഗ്നരായ രണ്ട് യുവതികളുടെ ശ്രമം. കാനഡയിലെ ഓട്ടവയിലുള്ള പാര്‍ലമെന്റ് ഹില്‍സില്‍ നടന്ന റാലിയില്‍ പോപ്പ് ഫ്രാന്‍സിസിന്‍റെ ആശംസാസന്ദേശം ക്യുബക് ആര്‍ച്ച് ബിഷപ്പ് വായിക്കുന്നതിനിടെ ആയിരുന്നു യുവതികളുടെ പ്രതിക്ഷേധം. അബോര്‍ഷന്‍ സ്ത്രീകളുടെ അവകാശമാണെന്ന് വാദിക്കുന്ന ഫെമെന്‍ എന്ന സംഘടനയില്‍ അംഗങ്ങളായ യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച്‌ ഫോര്‍ ലൈഫ് എന്നാ പേരില്‍ നടന്ന റാലിയില്‍ കാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുത്തു. അബോര്‍ഷന്‍ നിയമവിരുദ്ധമാക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയ റാലിയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.  ആര്‍ച്ച് ബിഷപ്പ് ജെറാള്‍ഡ് സൈപ്രിയന്‍ ലാസ്രോയിക്സ് പ്രസംഗിക്കുന്നതിനിടെയാണ് അര്‍ദ്ധനഗ്ന യുവതികള്‍ അപ്രതീക്ഷിതമായി പ്രതിക്ഷേധം ഉയര്‍ത്തിയത്‌. എന്‍റെ ശരീരം, എന്‍റെ നിയമം എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുകളുമായി യുവതികള്‍ സ്റ്റേജിലേക്ക് കുതിച്ചുകയറുകയായിരുന്നു. ഇവരെ പോലീസ് തടഞ്ഞ് അറസ്റ്റ് ചെയ്തു. അരയ്ക്കു മുകളില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് ഒണ്ടാരിയോയില്‍ അനുവദനീയമാണ്. അതിനാല്‍ റാലി അലങ്കോലമാക്കാന്‍ ശ്രമിച്ചു എന്നാ കുറ്റം ചുമത്തിയാണ് യുവതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply