UK:തീവ്രവാദ കുറ്റകൃത്യങ്ങളുടെ പേരില്‍ യുകെയില്‍ നിന്നും നാടുകടത്തിയ അബു കത്താദിന്റെ കുടുംബവും ജോര്‍ദ്ദാനിലേക്ക് വിമാനം കയറി.അബു കത്താദിനെ നാട് കടത്തിയ ശേഷവും ഭാര്യയും അഞ്ചു മക്കളും യുകെയില്‍ തന്നെ തുടരുകയായിരുന്നു.ഏതാനും നാളുകള്‍ക്ക് മുന്‍പ് യുകെയില്‍ പെര്‍മെനന്റ് റസിഡന്‍സി വിസ നല്‍കണം എന്ന് കാണിച്ച് ഇവര്‍ അഭ്യന്തര വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു.
ബ്രിട്ടന്റെ അഭ്യന്തര സുരക്ഷയെ കണക്കില്‍ എടുത്താണ് നീണ്ട കാലത്തെ നിയമ യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് അഭ്യന്തര വകുപ്പ് കഴിഞ്ഞ മാസം അബു കത്താദിനെ ജോര്‍ദ്ദാനിലേക്ക് ഡി പോര്‍ട്ട് ചെയിതത്.ഇസ്ലാം മത നേതാവ് കൂടിയായ അബു കത്താദിന്റെ കുടുംബാംഗങ്ങളുടെ പേര്മേനന്റ് റസിഡന്‍സി വിസക്കുള്ള അപേക്ഷ മറ്റൊരു നിയമ പോരാട്ടത്തിനു വഴി തുറക്കും എന്ന് കരുതി ഇരിക്കുന്നതിന് ഇടയിലാണ് ഇവര്‍ സ്വമേധയാ അപേക്ഷയില്‍ നിന്നും പിന്‍വാങ്ങുന്ന വിവരം സര്‍ക്കാരിനെ രേഖാമുലം അറിയിച്ചത്.അബു കത്താദിനെ നാട് കടത്താനുള്ള നിയമ പോരാട്ടത്തിന് യുകെയിലെ നികുതി ദായകരുടെ 3മില്യണ്‍ പൌണ്ട് സര്‍ക്കാര്‍ ചിലവാക്കിയിരുന്നു.
പേര്മനന്റ്റ് റസിഡന്‍സി വിസയുടെ അപേക്ഷയില്‍ നിന്നും പിന്‍വാങ്ങി നാട് വിടുന്ന വിവരം സര്‍ക്കാരിനെ അറിയച്ചതനാല് അബു കത്താദിന്റെ ഭാര്യയും മക്കളേയും അഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നയാണ് ഇന്നലെ ഉച്ചക്ക് ശേഷം ഹീത്രൂ വിമാന താവളത്തില്‍ എത്തിച്ചത്.
നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ അബു കത്താദ് ജോര്‍ദ്ദാനിലെ ജെയിലില്‍ ഇപ്പോഴും വിചാരണ തടവുകാരനാണ്.