728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബി വിമാനത്തവളത്തില്‍ തിരക്കേറുമെന്ന് മുന്നറിയിപ്പ്‌

അബുദാബി:വെക്കേഷന്‍ കാലത്തിന് തുടക്കമാകുന്നതോടെ വിമാനത്താവളങ്ങളില്‍ തിരക്കേറുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്.വെക്കേഷനൊപ്പം ഇക്കുറി റംസാന്‍ ആഘോഷം കൂടി വന്നുചേരുന്നത് തിരക്ക് പതിവിലും കൂടാന്‍ സാധ്യതയുണ്ടെന്ന് പത്രക്കുറിപ്പിലൂടെയാണ് അബുദാബി വിമാനത്താവള അധികൃതര്‍ അറിയിച്ചത്.

ജൂലൈ ആറിനും പത്തിനും പതിനൊന്നിനുമാണ് കൂടുതല്‍ പേരും വിമാനത്താവളം ഉപയോഗിക്കുക.വെക്കേഷനായതോടെ ഈയാഴ്ച്ച അബുദാബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം മുക്കാല്‍ ലക്ഷത്തിലേറെയാകുമെന്ന് ഉറപ്പായിട്ടുണ്ട്.വിമാനത്താവളത്തിലെ തിരക്കു കുറയ്ക്കുന്നതിനായി സ്മാര്‍ട്ട് ട്രാവല്‍ സംവിധാനത്തില്‍ ആരംഭിച്ച ഇ-രജിസ്‌ട്രേഷന്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഈ സംവിധാനം ആരംഭിച്ചത്.തിരക്കേറിയ സമയങ്ങളില്‍ വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ എത്തിച്ചേരണമെന്ന് നിര്‍ദ്ദേശമുണ്ട്‌.ചെക്ക് ഇന്‍ ഏരിയയില്‍ ഇ-രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply