jio 800x100
jio 800x100
728-pixel-x-90
<< >>

അബുദാബി മലയാളി സമാജത്തിന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നു

അബുദാബി :മലയാളി സമാജത്തിന്റെ പുതിയ ഭരണ സമിതി നിലവില്‍ വന്നു.യേശുശീലന്‍ പ്രസിഡന്റായും സതീഷ്‌കുമാര്‍ ജനറല്‍സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അബുദാബി സാമൂഹികക്ഷേമ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയ പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു നിന്നു.സാമൂഹികക്ഷേമ മന്ത്രാലയ പ്രതിനിധി അഹമ്മദ് ഹുസൈന്‍ നിരീക്ഷകനായി. റിട്ടേണിങ് ഓഫീസര്‍ എം.എ.ഹാഷിം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.തിരഞ്ഞെടുപ്പിനായി മുമ്പായി നടന്ന വാര്‍ഷിക  ജനറല്‍ ബോഡിയില്‍ മുന്‍ പ്രസിഡന്‍റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍  ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും മുന്‍ ട്രഷറര്‍ ഫസലുദ്ദീന്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 

ADMS

ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സതീഷ് കുമാര്‍  478 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എതിര്‍സ്ഥാനാര്‍ഥി അബ്ദുള്‍ അസീസ് മൊയ്തീനെ സതീഷ്പരാജയപ്പെടുത്തിയത്.വൈസ് പ്രസിഡന്‍റായി പി.ടി. റഫീഖ്, ട്രഷററായി ടി.എം. ഫസലുദ്ദീന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എ.എം. അന്‍സാര്‍, അബ്ദുള്‍ ഖാദര്‍ തിരുവത്ര, എം. അശോക് കുമാര്‍, അബ്ദുള്‍ ജലീല്‍, ബിജു ഫിലിപ്പ്, ജെറിന്‍ കുര്യന്‍ ജേക്കബ്, എം.വി. മെഹബൂബ്, പി.ടി. റിയാസുദ്ദീന്‍, രത്‌നകുമാര്‍, സിര്‍ജാന്‍ അബ്ദുള്‍ വഹീദ്, വിജയരാഘവന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

1,400 അംഗങ്ങളുള്ള മലയാളി സമാജത്തില്‍ 700 അംഗങ്ങളാണ് വാര്‍ഷിക ജനറല്‍ബോഡിയിലും തിരഞ്ഞെടുപ്പിലും പങ്കെടുത്തത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ ജനറല്‍സെക്രട്ടറി കൂടിയായ ബി. യേശുശീലന് 577 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി നിസാറുദ്ദീന് 109 വോട്ടുകള്‍ ലഭിക്കുകയുണ്ടായി.

INDIANEWS 24 MIDDLE EAST

 

Leave a Reply