728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബി മലയാളി സമാജം കേരളോത്സവത്തിന് സമാരംഭം

അബുദാബി : പ്രവാസി മലയാളി സംഘടനകളില്‍ പ്രവര്‍ത്തനം കൊണ്ടും പങ്കാളിത്തം കൊണ്ടും അദ്വിതീയ സ്ഥാനം വഹിക്കുന്ന അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കേരളോൽസവം 2014  ഫെബ്രുവരി 20, 21 തീയതികളിലായി മുസ്സഫയിലെ സമാജം അങ്കണത്തിൽ അരങ്ങേറും.കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നു വരുന്ന ഈ കലാ മാമാങ്കം നടാടെയാണ് മുസ്സഫയിൽ സംഘടിപ്പിക്കുന്നത്.

വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് കേരളോത്സവത്തിന്‍റെ ഉദ്ഘാടനം ഇന്ത്യൻ സ്ഥാനപതി ടി പി സീതാറാം നിർവ്വഹിക്കും. അബുദാബിയിലെ വിവിധ കലാ സാംസ്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഇരുപതിൽപരം സ്റ്റാളുകൾ സന്ദർശിക്കാനും വിവിധ കലാകാരന്മാരുടെ കലാവിരുതുകള്‍ കണ്ടാസ്വദിക്കാനും ആയിരക്കണക്കിന് മലയാളികളെയാണ് വരും ദിനങ്ങളിൽ സമാജം വരവേൽക്കാൻ പോകുന്നത്.

ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 25 പവൻ സ്വർണ്ണം ഉൾപ്പെടെ ഇരുപത്തിയഞ്ച് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.വ്യാഴം,വെള്ളി ദിവസങ്ങളിലായി വൈകിട്ട് ആറു മണി മുതൽ രാത്രി പന്ത്രണ്ടു മണിവരെ നടക്കുന്ന ഉത്സവത്തിൽ പങ്കെടുക്കാനുള്ള പ്രവേശന ഫീസ്‌ അഞ്ചു ദിർഹംസ് ആണ്.

സന്ദർശകരുടെ സൗകര്യാർത്ഥം മുസ്സഫ മസിയാദ് മാളിനരികിൽ നിന്നും അഞ്ചു മിനിറ്റ് ഇടവിട്ട്‌ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.കൂടാതെ ഈ രണ്ടു ദിവസങ്ങളിലും അബുദാബിയില്‍ നിന്നും വരുന്ന മുനിസിപ്പാലിറ്റിവക ബസുകൾ സമാജം വഴിയായിരിക്കും സർവീസ് നടത്തുകയെന്നും സമാജം ഭാരവാഹികൾ അറിയിച്ചു.

keralothsavam image

abudhabi samajam

NAZIM INDIANEWS24 UAE

Leave a Reply