അബുദാബി : ഓണാഘോഷത്തിന്റെ ഭാഗമായി അബുദാബി മലയാളി സമാജം നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ അബു ദാബിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനകൾ ഉൾപ്പെടെ പതിമൂന്നോളം ടീമുകൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തിയ മത്സരം വീക്ഷിക്കാൻ നൂറു കണക്കിന് ജനങ്ങളാണ് സമാജാങ്കണത്തില് ഇക്കഴിഞ്ഞ വെള്ളിയാഴ്ച എത്തിച്ചേർന്നത്.അത്തപ്പൂക്കള മത്സരത്തിന് പുറമെ നിരവധി ഓണക്കളികളും ഘോഷയാത്രയും ഗാനമേളയും സംഘാടകർ ഒരുക്കിയിരുന്നു. ഒക്ടോബർ നാലാം തീയതി ആയിരക്കണക്കിന് മലയാളികൾക്ക് ഓണസദ്യ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമാജം പ്രവർത്തകർ.
INDIA NEWS / NAZIM / ABU DHABI