728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബി പോലീസ് 21.38 കോടിയുടെ കാര്‍ സ്വന്തമാക്കി

അബുദാബി:അബുദാബി പോലീസ് സ്വന്തമാക്കിയിരിക്കുന്ന പുതിയ കാറിന്റെ വില 21 കോടി 38 ലക്ഷം രൂപ.യുവാക്കളെ ആവേശം കൊളളിക്കുന്ന ലൈകന്‍ ഹൈപ്പര്‍ സ്‌പോര്‍ട്‌സ് കാറാണ് ഇത്.

ചീറിപ്പാഞ്ഞു നടന്ന് പ്രതികളെ പെട്ടെന്നു പിടികൂടാം എന്ന ലക്ഷ്യവുമായല്ല അധികൃതര്‍ ഇത്രയും കാശ് മുടക്കി കാര്‍ വാങ്ങിയത്.ആഡംബര കാറുകള്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയാകാനുള്ളതല്ല മറിച്ച് എല്ലാ വാഹനങ്ങളും ഒരുപോലെ സുരക്ഷിതമായി യാത്ര ചെയ്യാനുള്ളതാണെന്ന ആശയം പ്രചരിപ്പിക്കാനാണ് അബുദാബി പോലീസ് ഇത്രയധികം വില നല്‍കി കാര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ലെബനന്‍ കേന്ദ്രമായുള്ള ഡബ്ല്യു മോട്ടോഴ്‌സ് ആണ് കാറിന്റെ നിര്‍മാതാക്കള്‍. ലോകത്ത് ഇത്തരത്തില്‍ ആറ് കാറുകള്‍ മാത്രമേ ഇതുവരെ ഇറങ്ങിയിട്ടുള്ളൂ.ഉടന്‍ തന്നെ കാര്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.പ്രമുഖ ഷോപ്പിങ് മാളുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആകും പ്രദര്‍ശനം.ചെറുപ്പക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമിടയില്‍ സുരക്ഷിത യാത്രയുടെ പ്രസക്തി മനസിലാക്കുക എന്നതാണ് അബുദാബി ട്രാഫിക് വിഭാഗം ലക്ഷ്യം വെക്കുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply