728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബി – ദുബായ് ഹൈവേ തുറന്നു

അബുദാബി:യു എ ഈയുടെ തലസ്ഥാന നഗരമായ അബുദാബിയിൽ നിന്നും ദുബായിലേക്കുള്ള പുതിയ ഹൈവേ സഞ്ചാരത്തിനായി തുറന്നുകൊടുത്തു.കിലോമീറ്ററാണ് ദൂരം. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇതിന്റെ ഉദ്ഖാടനം നിർവഹിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ട്രീറ്റ് എന്നാണ് ഇൗ റോഡിനു നാമകരണം ചെയ്തിരിക്കുന്നത്.ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, മറ്റ് ഉന്നതരും ചടങ്ങിൽ പങ്കെടുത്തു.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക വഴി രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കു പുത്തനുണർവുണ്ടാക്കുകയാണു ലക്‌ഷ്യം.2.1 ബില്യൻ ദിർഹം ചെലവഴിച്ചു നിർമി​ച്ച ​​റോഡ് അബുദാബി–ദുബായ് ഗതാഗതം സുഗമമാക്കുമെന്നാണു പ്രതീക്ഷ.അബുദാബി–ദുബായ് റൂട്ടിൽ നിത്യേന വൻതോതിൽ ആളുകൾ യാത്രചെയ്യുന്നു. ഓരോ ലൈനിലും 2000 വാഹനങ്ങളെന്ന നിലയ്ക്കു മണിക്കൂറിൽ എണ്ണായിരം വാഹനങ്ങൾ ഇൗ വഴിയിലൂടെ സഞ്ചരിക്കുന്നു.സമഗ്രമായ പഠനത്തിലൂടെ ലഭ്യമായ വിവരങ്ങൾ പരിഗണിച്ചാണു​ പുതിയ പാത യാഥാർഥ്യമാക്കാൻ ശ്രമം തുടങ്ങിയത്.ദുബായ് അതിർത്തിപ്രദേശമായ ഷുഐബിലെ മുഹമ്മദ് ബിൻ സായിദ് റോഡിന്റെ തുടർച്ചയായാണ് ഇൗ റോഡ്.

INDIANEWS24.COM Gulf Desk

Leave a Reply