jio 800x100
jio 800x100
728-pixel-x-90
<< >>

അബുദാബി എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ അധികം മുഷിയേണ്ടിവരില്ല

അബുദാബി:എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് അധികം മുഷിച്ചില്ലില്ലാതെ വിമാനത്തില്‍ കയറും മുമ്പുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സംവിധാനം അബുദാബി എയര്‍പോര്‍ട്ടില്‍ നടപ്പാക്കി തുടങ്ങി.ഓട്ടോമേറ്റഡ് ട്രാവലര്‍ ഡോക്യുമെന്റ് ഓഥന്റിക്കേഷന്‍ സിസ്റ്റം(ടി ഡി എ എസ്)എന്ന പ്രക്രിയയാണ് ഇവിടെ നിലവില്‍ വന്നത്.

അബുദാബി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ ഒന്നിലും മൂന്നിലുമാണ് പുതിയ സാങ്കേതിക വിദ്യ നടപ്പാക്കി തുടങ്ങയതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇതോടെ എമിഗ്രേഷന്‍ നടപടികള്‍ അടക്കമുള്ളവയ്ക്കുവേണ്ടി യാത്രക്കാര്‍ക്ക് ക്യൂവില്‍ നിന്നും മുഷിയേണ്ടിവരില്ല.വിമാത്താവളത്തിലൂടെ വളരെ എളുപ്പത്തിലും സുഗമമായും പുതിയ സംവിധാനം വഴി യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എയര്‍പോര്‍ട്ട് ഐ-വാലിഡേറ്റ് സാങ്കേതികവിദ്യ മൊബൈല്‍ നമ്പര്‍ സ്വയം പരിശോധിക്കുന്നതോടെ യാത്രക്കാരുടെ ബോര്‍ഡിംഗ്പാസ് യാത്ര പുറപ്പെടും മുന്‍പേ പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയും.പേര്‍ഷ്യന്‍ നാടുകളില്‍ ആദ്യമായി ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത് അബുദാബി എയര്‍പോര്‍ട്ടിലാണ്.

INDIANEWS24.COM Gulf Desk

Leave a Reply