728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബിയില്‍ മുസ്ലിം പള്ളിയുടെ പേര് മാറ്റി ‘മേരി മദര്‍ ഓഫ് ജീസസ്’

അബുദാബി: യു എ ഇയുടെ തലസ്ഥാന നഗരയിലെ എല്‍ മുഷറീഫിലെ മുസ്ലിം പള്ളിയുടെ പേര് മാറ്റി ‘മറിയം, ഉമ – ഈസ’(മേരി ദ മദര്‍ ഓഫ് ജീസസ്) എന്നാക്കി.ദ ഷേയ്ക്ക് മുഹമ്മദ് ബിന്‍ മോസ്‌കിന്റെ പേരാണ് മാറ്റിയത്.

അബുദാബി കിരീടാവകാശിയും യുഎഇ സൈന്യത്തിന്റെ സുപ്രീം കമാന്‍ഡറുമായ ഷേയ്ക്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നാഹിയാന്റെ നിര്‍ദ്ദേശപ്രകാരമാണ് പേരുമാറ്റല്‍. വിവിധ മത അനുയായികളുമായുള്ള ബന്ധം ശ്ക്തമാക്കാനും മെച്ചപ്പെടുത്താനുമാണ് ഈ നടപടിയെന്നാണ് നാഹിയാന്‍ പറയുന്നത്. യു.എ.ഇയുടെ സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സുന്ദരമായ ചിത്രം കാണിക്കുന്ന ഒന്നാണ് നേഹിയാന്റെ ഈ തീരുമാനം.

INDIANEWS24.COM Gulf Desk

Leave a Reply