728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബിയില്‍ മലയാളിയായ നാല് വയസ്സുകാരി സ്‌കൂള്‍ ബസില്‍ മരിച്ച നിലയില്‍

അബുദാബി:നാല് വയസ്സുകാരിയെ സ്‌കൂള്‍ ബസ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂര്‍ പഴയങ്ങാടി സ്വദേശികളായ നസീര്‍ അഹമ്മദ്-നബീല ദമ്പതികളുടെ മകളായ നാസിഹ ലാല്‍ അഹമ്മദ് ആണ് മരിച്ചത്.

അബുദാബി അല്‍ വറൂദ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടി ചൊവ്വാഴ്ച്ച രാവിലെ സ്‌കൂലിലേക്ക് പുറപ്പെട്ടതാണ്.എയര്‍ കണ്ടീഷന്‍ ചെയ്ത ബസ് സ്‌കൂളിലെത്തി എല്ലാ കുട്ടികളെയും ഇറക്കി പുട്ടിയിട്ടു.തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് സ്‌കൂള്‍ വിട്ട സമയത്ത് ബസ് തുറന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ബസ് പൂര്‍ണമായും അടച്ചുപൂട്ടി എസി ഓഫാക്കിയപ്പോള്‍ ഉറക്കത്തിലായിരുന്ന കുട്ടിക്ക് ശ്വാസം കിട്ടാതെ മരിച്ചതാകാമെന്നാണ് നിഗമനം.

കുട്ടികളെ നോക്കുന്ന ആയയെ കസക്കറ്റഡിയിലെടുത്തിട്ടുണ്ട്.ഹഡ്‌കോയില്‍ അക്കൗണ്ടന്റായ നസീര്‍ അഹമ്മദിന്റെ കുടുംബം പത്തുവര്‍ഷത്തോളമായി അബുദാബിയിലാണ്.സഹോദരി: ആസിഫ.

സംഭവത്തോടെ വീട്ടുകാരെല്ലാം പാടെ തകര്‍ന്നു.വീട്ടിലേക്കെത്തിയ മാധ്യമപ്രവര്‍ത്തകരോട് ആരും ഒന്നും പ്രതികരിക്കാന്‍ തുനിഞ്ഞില്ല.ഞങ്ങളാകെ തകര്‍ന്നിരിക്കുകയാണ്, കുട്ടിയുടെ അപ്പൂപ്പന്‍ അസ്ഘര്‍ അലി പറഞ്ഞു.സ്‌കൂള്‍ ബസ്സിലെ ആയയുടെയും ഡ്രൈവറിന്റെയും ഉത്തരവാദിത്ത കുറവുകൊണ്ടാണ് ഇത് സംഭവിച്ചിരിക്കുന്നത്.അതില്‍ തങ്ങള്‍ക്ക് ഇനി ഒന്നും പറയാനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.ചൊവ്വാഴ്ച്ച രാവിലെ ആറരയ്ക്ക് സ്‌കൂള്‍ ബസ്സില്‍ കയറിപോയ കൊച്ചുമകളുടെ സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഒരു ഫോണ്‍ വന്നു.സ്‌കൂള്‍ അധികൃതര്‍ അവിടേക്കെത്താന്‍ ആവശ്യപ്പെട്ടു.സ്‌കൂളില്‍ ചെന്നപ്പോഴാണ് ഞങ്ങളുടെ കുഞ്ഞ് ഇനിയില്ലെന്ന ദുഖവാര്‍ത്തയറിഞ്ഞത്.

കുട്ടിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച അല്‍ വറൂദ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റോഡെറിക് വില്യംസ് 30 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള സ്‌കൂളിന്റെ ചരിത്രത്തില്‍ ഇത് ആദ്യസംഭവമാണെന്ന് പറഞ്ഞു.മരണത്തെ കുറിച്ച് പോലീസ് നടത്തുന്ന അന്വേഷണം കൂടാതെ സ്‌കൂള്‍ അധികൃതര്‍  സ്വന്തം നിലയ്ക്കുള്ള അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

INDIANEWS24.COM GULF DESK

Leave a Reply