728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബിയില്‍ തീപ്പിടിത്തം: ഇന്ത്യക്കാരാടക്കം പത്തുപേര്‍ മരിച്ചു

അബുദാബി:പ്രവാസി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന് അബുദാബിയില്‍ ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു.ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, സിറിയ തുടങ്ങിയ രാജ്യക്കാരണ് മരിച്ച മറ്റുള്ളവര്‍.മലയാളികള്‍ ആരും ഇല്ലെന്നാണ് പ്രാഥമിക വിവരം.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെ മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഏഴില്‍ തൊഴിലാളികളുടെ താമസ സ്ഥലത്തുണ്ടായ വന്‍ അഗ്നിബാധയെ തുടര്‍ന്നാണ് അപകടമുണ്ടായത്.ഇരു നില കെട്ടിടത്തിലെ താഴത്തെ നിലയില്‍ ടയര്‍ കടകളും മുകളിലത്തെ നിലയില്‍ തൊഴിലാളികളുടെ മുറികളുമാണ്. കടകളിലൊന്നിലുണ്ടായ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തതിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.തൊഴിലാളികള്‍ ഉറങ്ങുന്ന നേരമായതിനാല്‍, മിക്കവരും കനത്ത പുകയില്‍ ശ്വാസം മുട്ടിയാണ് മരിച്ചത്.

INDIANEWS24 GULF DESK

Leave a Reply