728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബിയില്‍ അനധികൃതമായി താമസിക്കുന്ന ബാച്ചിലേഴ്‌സിനെതിരെ നടപടി

ദുബായ്:അബുദാബിയില്‍ കുടുംബങ്ങള്‍ക്കുള്ള താമസ സ്ഥലങ്ങളില്‍ തങ്ങുന്ന ബാച്ചിലേഴ്‌സിനെ കണ്ടെത്താനുള്ള മിന്നല്‍ പരിശോധന.ഇവിടെ അനധികൃതമായി താമസിക്കുന്നതായി കണ്ടെത്തുന്ന ബാച്ചിലേഴ്‌സിന് വന്‍ തുക പിഴയായി അടക്കേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.

ബാച്ചിലേഴ്‌സിനും തൊഴിലാളികള്‍ക്കും പ്രത്യേക താമസ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.ഇത്തരക്കാര്‍ എത്രയും വേഗം അനുവദിച്ച കെട്ടിടങ്ങളിലേക്ക് മാറണമെന്നും നഗരസഭാ അറിയിച്ചു.അനുവദിച്ച എണ്ണത്തില്‍ കൂടുതല്‍പേര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്നവര്‍ക്ക് വലിയ പിഴയാകും നല്‍കേണ്ടിവരിക.പിഴ ചുമത്തപ്പെട്ടവര്‍ക്ക് മുഴുവന്‍ തുകയും അടച്ചുതീര്‍ക്കാതെ യു എ ഇ വിട്ടുപോകാനും നിയമം അനുവദിക്കുന്നില്ല.സുരക്ഷിതവും ആരോഗ്യപൂര്‍ണവുമായ സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടക്കുന്ന പരിശോധന വരും ദിവസങ്ങളില്‍ വീണ്ടും ശക്തമാക്കാനാണ് തീരുമാനം.

ഈ വര്‍ഷം ആദ്യം ഇത്തരത്തില്‍ പരിശോധന നടത്തിയപ്പോള്‍ ഇരുന്നൂറോളം കെട്ടിടങ്ങളില്‍ നിന്നും എല്ലാവരെയും ഒഴിപ്പിച്ചിരുന്നു.ബാച്ചിലേഴ്‌സിനെ താമസിപ്പിക്കുന്ന 750 ഫഌറ്റുകള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പാലിക്കാന്‍ ഭൂരിപക്ഷം പേര്‍ക്കും സാധിച്ചിട്ടില്ല.

INDIANEWS24.COM Gulf Desk

Leave a Reply