jio 800x100
jio 800x100
728-pixel-x-90
<< >>

അബുദാബിയിലെ സ്‌കൂള്‍ ബസില്‍ മലയാളി കുഞ്ഞ്‌ മരിച്ച കേസില്‍ വിചാരണ തുടങ്ങി

അബുദാബി:നാല് വയസുകാരി മലയാളികുഞ്ഞ് അബുദാബിയിലെ സ്‌കൂള്‍ ബസ്സിനകത്ത് ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ വിചാരണ ആരംഭിച്ചു.ബസ് ഡ്രൈവര്‍,ബസ് സുപ്പര്‍വൈസര്‍,സ്‌കൂള്‍ റിസപ്ഷനിസ്റ്റ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ബസ് കമ്പനി ഉടമ എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.കണ്ണൂര്‍ പഴയങ്ങാടി സ്വദേശികളായ അഹമ്മദ് – നബീല ദമ്പതികളുടെ മകള്‍ നാസിഹ ലാല്‍ അഹമ്മദ് ഈ മാസം ഏഴിനാണ് മരണമടഞ്ഞത്.

പ്രതിപ്പട്ടികയിലുള്ളവരെല്ലാം കോടതി മുമ്പാകെ കുറ്റം നിഷേധിച്ചു.സ്‌കൂളിലേക്ക് കൊണ്ടുപോയ കുട്ടി ബസില്‍ വച്ച് ഉറങ്ങിപ്പോയതിനെ തുടര്‍ന്നായിരുന്നു അപകടം.സ്‌കൂള്‍ എത്തി എല്ലാകുട്ടികളെയും ഇറക്കി ബസ്സ് പൂര്‍ണമായും അടച്ചുപൂട്ടി.ഉച്ചയോടെ ബസ്സ് തുറന്നപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അല്‍ വറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂളിലെ കെ ജി വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു നാസിഹ.

ലൈസന്‍സ് ഇല്ലാത്ത ബസ്സായിരുന്നു സ്‌കൂള്‍ യാത്രക്കായി ഉപയോഗിച്ചിരുന്നത്.എന്നാല്‍ ബസിന് ലൈസന്‍സ് ഇല്ലാത്ത കാര്യം സ്‌കൂള്‍ അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമ മൊഴി നല്‍കി.അനധികൃത കുടിയേറ്റക്കാരെ ബസ് സൂപ്പര്‍വൈസര്‍മാരായി നിയമിച്ച കുറ്റവും പാക്കിസ്ഥാനില്‍ നിന്നുള്ള ബസ് ഉടമയ്‌ക്കെതിരെയുണ്ട്. എന്നാല്‍ ബസ് ഉടമകള്‍ തന്റെ ഉത്തരവാദിത്തത്തിലായിരുന്നില്ലെന്നും ഇവരെ സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് നിയമിച്ചതെന്നും ഉടമ അറിയിച്ചു.കേസ് തുടര്‍ വിചാരണയ്ക്കായി അടുത്തമാസം 21ലേക്ക് മാറ്റിവച്ചു.

INDIANEWS24.COM GULF DESK

Leave a Reply