728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബിയിലെ പാര്‍ക്കിങ്ങ് പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്താന്‍ പദ്ധതികള്‍

അബുദാബി:അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന യു എ ഇ തല്‌സഥാന നഗരിയിലെ പാര്‍ക്കിങ് പ്രശ്‌നത്തിന് ശാശ്വതപരിഹാരമേകാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.വിവിധ പാര്‍ക്കിങ്ങുകള്‍ വിഭാവനം ചെയ്യുന്ന സര്‍ക്കാര്‍ അബുദാബിയില്‍  ഉപരിതല പാര്‍ക്കിങ്ങിനൊപ്പം ബഹുനില കെട്ടിടങ്ങള്‍ കൂടി പ്രയോജനപ്പെടുത്താനുള്ള ഒറുക്കത്തിലാണ്.

പാര്‍ക്കിങ്ങിനായി സ്ഥലം കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ 60,000 വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാകത്തിലുള്ള പദ്ധതികള്‍ക്കാണ് അധികൃതര്‍ രൂപം നല്‍കിയിരിക്കുന്നത്.ഇതിനായി അനയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്തിയതായാണ് വിവരം.രാജ്യാന്തര നിലവാരത്തിലുള്ള പാര്‍ക്കിങ്ങുകളാണ് പണിയുക.നിലവില്‍ ഇത്തരത്തില്‍ പാര്‍ക്കിങ് കെട്ടിടങ്ങളുണ്ടെങ്കിലും സമീപ ഭാവിയിലെ തിരക്കുകള്‍ കണക്കിലെടുത്താല്‍ പോരാതെവരും.ഈ സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply