728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബിയിലെ ടാക്‌സികളില്‍ ചൈല്‍ഡ് സീറ്റുകള്‍ ഘടിപ്പിച്ചു തുടങ്ങി

അബുദാബി: സുരക്ഷയുടെ ഭാഗമായി സര്‍ക്കാര്‍ ഉത്തരവനുസരിച്ച് അബുദാബിയിലെ ടാക്‌സികളില്‍ ചൈല്‍ഡ് സീറ്റുകള്‍ സ്ഥാപിച്ചു തുടങ്ങി. ഇതേവരെ 150 ടാക്‌സികളിലാണ് സീറ്റുകള്‍ സ്ഥാപിച്ചത്. ജൂലായ് ഒന്ന് മുതലാണ് പുതിയ ഫെഡറല്‍ ട്രാഫിക് ചട്ടം പ്രാബല്യത്തിലായത്.

ട്രാഫിക് ചട്ടമനുസരിച്ച് നാല് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക സീറ്റ് ഘടിപ്പിക്കേണ്ടതാണ്. കൂടാതെ 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തി യാത്രചെയ്യാനും പാടില്ല. നിയമം നടപ്പാക്കാന്‍ ടാക്‌സികള്‍ സന്നദ്ധമായതോടെ ടാക്‌സി ബുക്ക് ചെയ്യുന്ന യാത്രികര്‍ ചൈല്‍ഡ് സീറ്റ് ആവശ്യമാണോയെന്ന കാര്യം വ്യക്തമാക്കണം. നാല് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ളവര്‍ ചൈല്‍ഡ് സീറ്റ് ഇല്ലാത്ത ടാക്‌സികളില്‍ കയറുന്നത് ഒഴിവാക്കുകയും വേണം.

INDIANEWS24.COM Gulf Desk

Leave a Reply