728-pixel-x-90-2-learn
728-pixel-x-90
<< >>

അബുദാബിയിലെത്തുന്ന സഞ്ചാരികളില്‍ കൂടുതലും ഇന്ത്യക്കാര്‍

അബുദാബി:യു എ ഇയുടെ തല്‌സഥാന നഗരിയിലേക്ക് വര്‍ഷം തോറും എത്തുന്ന സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍.ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം അബുദാബിയില്‍ കൂടിയത്.ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനായി ദുബായിയും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്.

ഈ വര്‍ഷം ആദ്യ ആറ് മാസത്തിലെ കണക്ക് പ്രകാരം അബുദാബി സന്ദര്‍ശിച്ച ഇന്ത്യക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ദ്ധനയുണ്ടായി.ഒന്നേകാല്‍ ലക്ഷത്തിലേറെ പേരാണ് ഈ കാലയളവില്‍ ഇന്ത്യയില്‍ നിന്നെത്തിയത്.അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി(ടി സി എ)യുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നു ടിസിഎ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ജാസിം അല്‍ ദര്‍മകി പറഞ്ഞു.കൂടുതല്‍ ദിവസം തങ്ങാന്‍ പ്രേരിപ്പിക്കുംവിധം കൂടുതല്‍ സൗകര്യങ്ങളും പാക്കേജുകളും ഏര്‍പ്പെടുത്തും.

വിവിധരാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം 19.8 ലക്ഷമായി ഉയരുകയും ചെയ്തു.മൊത്തം സന്ദര്‍ശകരുടെ എണ്ണമെടുത്താല്‍ ഇതര എമിറേറ്റുകളില്‍ നിന്നുള്ളവര്‍ക്കു മൂന്നാം സ്ഥാനമാണ്.പടിഞ്ഞാറന്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നവരുടെ എണ്ണവും ക്രമാനുഗതമായി കൂടുന്നു.ഹോട്ടലുകളുടെയും അപാര്‍ട്‌മെന്റുകളുടെയും വരുമാനം എട്ട് ശതമാനം കൂടി.വിവിധ ബിസിനസ് ഇടപാടുകളില്‍ 22% വളര്‍ച്ചയുണ്ടായി.സന്ദര്‍ശകരുടെ സൗകര്യാര്‍ഥം ഇത്തിഹാദ് എയര്‍വേസ് കൂടുതല്‍ മേഖലകളിലേക്കു സര്‍വീസ് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply